Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FilmNews

'രജനികാന്ത് എന്നെ തല്ലരുത്...' ജ​യി​ല​ർ 2-ൽ ​വി​ല്ല​നാകാൻ മി​ഥു​ൻ ച​ക്ര​വ​ർ​ത്തി മുന്നോട്ടുവച്ച നിബന്ധനകൾ, ര​സ​ക​ര​മാ​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ര​ജ​നി​കാ​ന്ത്

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തിന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​ങ്ങ​ളിലൊ​ന്നാ​യ 'ജ​യി​ല​ർ' സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം തിയറ്റിലെത്താൻ മണിക്കൂറുകൾ മാത്രം. ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് താ​രം മി​ഥു​ൻ ച​ക്ര​വ​ർ​ത്തി​യും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, മി​ഥു​ൻ ച​ക്ര​വ​ർ​ത്തി വില്ലൻ വേഷം ചെയ്യാൻ വി​സ​മ്മ​തി​ച്ചെന്ന ര​സ​ക​ര​മാ​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ര​ജ​നി​കാ​ന്ത്.

ചി​ത്ര​ത്തിന്‍റെ പ്രൊ​മോ​ഷനുമായി ബന്ധപ്പെട്ടു ന​ട​ന്ന 'ജ​യി​ല​ർ 2 സൂ​പ്പ​ർ ഷോ' ​വേ​ദി​യി​ലാ​ണ് ര​ജ​നി​കാ​ന്ത് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. മി​ഥു​ൻ ച​ക്ര​വ​ർ​ത്തി​യു​മാ​യി ത​നി​ക്കു​ള്ള ദീ​ർ​ഘ​കാ​ല സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ച്ച താ​രം, ചി​ത്ര​ത്തി​ലേ​ക്കു അ​ദ്ദേ​ഹ​ത്തെ എത്തിക്കാൻ താ​ൻ നേ​രി​ട്ടു ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളും തുറന്നുപറഞ്ഞു.

അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ചി​ത്ര​ത്തി​ലേ​ക്കു ക്ഷണിച്ചപ്പോൾ മി​ഥു​ൻ ച​ക്ര​വ​ർ​ത്തി ശ​ക്ത​മാ​യി എ​തി​ർ​ക്കു​ക​യാ​യി​രു​ന്നു. 'ഞാ​ൻ ര​ജ​നി​യു​ടെ വി​ല്ല​നാ​ക​ണോ? ര​ജ​നി​കാ​ന്തി​ന്‍റെ ക​യ്യി​ൽനി​ന്ന് അ​ടി വാ​ങ്ങേ​ണ്ടി വ​രു​മോ? ഒ​രി​ക്ക​ലു​മി​ല്ല, ഞാ​ൻ ഈ ​സി​നി​മ ചെ​യ്യു​ന്നി​ല്ല...' എ​ന്നാ​യി​രു​ന്നു മി​ഥു​ൻ ച​ക്ര​വ​ർ​ത്തി ആ​ദ്യം ന​ൽ​കി​യ മ​റു​പ​ടി​യെ​ന്ന് ര​ജ​നികാന്ത് പറഞ്ഞു.

പിന്നീട്, ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണു മിഥൻ ചക്രവർത്തി അഭിനയിക്കാൻ സമ്മതിച്ചതെന്നും രജനികാന്ത് വെളിപ്പെടുത്തി. എന്നാൽ, അദ്ദേഹം ഒ​രു നി​ബ​ന്ധ​ന മു​ന്നോ​ട്ടുവ​ച്ച​താ​യും സൂപ്പർസ്റ്റാർ വ്യ​ക്ത​മാ​ക്കി. ചി​ത്ര​ത്തി​ൽ ര​ജ​നി​കാ​ന്തിന്‍റെ ക​ഥാ​പാ​ത്രം ത​ന്നെ അ​ടി​ക്കു​ക​യോ വെ​ടിവയ്ക്കുകയോ ചെ​യ്യ​രു​തെ​ന്ന​താ​യി​രു​ന്നു മി​ഥു​ൻ ച​ക്ര​വ​ർ​ത്തി​യു​ടെ പ്ര​ധാ​ന നി​ബ​ന്ധ​ന! ത​മാ​ശ രൂ​പേ​ണ​യാ​ണ് രജനികാന്ത് ഇ​തു പ​റ​ഞ്ഞ​തെ​ങ്കി​ലും, ചി​ത്ര​ത്തി​ലെ ഇ​രു​വ​രു​ടെ​യും കോ​മ്പി​നേ​ഷ​ൻ സീ​നു​ക​ൾ തി​യ​റ്റ​റു​ക​ളി​ൽ വ​ലി​യ ആ​വേ​ശം സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് റിപ്പോർട്ട്.

Movies

'എ​നി​ക്ക് സ്വ​കാ​ര്യ​ത വേ​ണ​മെ​ന്ന് അ​പ​ർ​ണ​യ്ക്ക​റി​യാം': ദാ​മ്പ​ത്യ​വി​ശേ​ഷ​ങ്ങ​ൾ പ​ങ്കുവ​ച്ച് അ​ര​വി​ന്ദ് സ്വാ​മി

'റോജ' എന്ന സിനിമയിലൂടെ ഇന്ത്യയൊന്നാകെ ആഘോഷിച്ച താരമാണ് അരവിന്ദ് സ്വാമി. അഭ്രപാളിയിലെ ആ പ്രണയകാവ്യം ഇന്നും ചലച്ചിത്രാസ്വാദകരുടെ മനസിലുണ്ട്. സൂപ്പർതാരമായി നിലകൊള്ളുന്പോഴും ത​ന്‍റെ വ്യ​ക്തി​ജീ​വി​തം സ്വ​കാ​ര്യ​മാ​യി സൂ​ക്ഷി​ക്കാ​ൻ അദ്ദേഹം ആ​ഗ്ര​ഹി​ക്കു​ന്നു. എ​ന്നാ​ൽ, അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ, അ​ഭി​ഭാ​ഷ​ക​യാ​യ ഭാ​ര്യ അ​പ​ർണ മു​ഖ​ർ​ജി​യു​മാ​യു​ള്ള ദാ​മ്പ​ത്യ​​ത്തെ​ക്കു​റി​ച്ചും, സ്വ​ഭാ​വ​ത്തി​ൽ തി​ക​ച്ചും വ്യ​ത്യ​സ്ത​രാ​യ ത​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണു പ​ര​സ്പ​രം മ​ന​സി​ലാ​ക്കി മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും താരം തു​റ​ന്നു​പ​റ​ഞ്ഞു. 2012-ൽ ആയി​രു​ന്നു അ​ര​വി​ന്ദ് സ്വാ​മി​യും അ​പ​ർ​ണ​യും വി​വാ​ഹി​ത​രാ​യ​ത്.

ത​ങ്ങ​ൾ ര​ണ്ടു​പേ​രും ര​ണ്ടു​ധ്രു​വ​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന സ്വ​ഭാ​വ​ക്കാ​രാ​ണെ​ന്ന് അരവിന്ദ് സ്വാമി പറഞ്ഞു. അ​പ​ർണ സൗ​ഹൃ​ദത്തോടെ ഇ​ട​പെ​ടു​ന്ന, എ​പ്പോ​ഴും സ​ന്തോ​ഷ​വും ഊ​ർ​ജസ്വ​ല​ത​യും പു​ല​ർ​ത്തു​ന്ന ഒ​രാ​ളാ​ണ്. എ​ന്നാ​ൽ താ​ൻ തി​ക​ച്ചും ശാ​ന്ത​നാ​യ, സു​ഹൃ​ത്തു​ക്ക​ളോ​ടൊ​ഴി​കെ മ​റ്റു​ള്ള​വ​രോ​ട് അ​ധി​കം സം​സാ​രി​ക്കാ​ത്ത വ്യ​ക്തി​യാ​ണെ​ന്നും താരം പറഞ്ഞു. ത​നി​ക്കു പെഴ്സണൽ സ്പേസ് ആ​വ​ശ്യ​മാ​ണെ​ന്ന് അ​പ​ർണ​യ്ക്കു കൃ​ത്യ​മാ​യി അ​റി​യാം. അ​തി​നാ​ൽ താ​ത്പ​ര്യ​മി​ല്ലാ​ത്ത പൊ​തു​പ​രി​പാ​ടി​ക​ളി​ലോ, പാ​ർ​ട്ടി​ക​ളി​ലോ പ​ങ്കെ​ടു​ക്കാ​ൻ അ​വ​ർ എ​ന്നെ നി​ർ​ബ​ന്ധി​ക്കാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ങ്കി​ലും, ചി​ല വി​ശേ​ഷ അ​വ​സ​ര​ങ്ങ​ളി​ൽ തന്‍റെ സാ​ന്നി​ധ്യം ആ​വ​ശ്യ​മാ​ണെ​ന്ന് അപർണ പ​റ​യു​മ്പോ​ൾ പാലിക്കാറുണ്ട്. കുടും​ബ​ത്തി​ലെ പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ലും ആ​ഘോ​ഷ​ങ്ങ​ളി​ലും ന​മ്മ​ൾ കൂ​ടെ​യു​ണ്ടാ​വു​ക എ​ന്ന​തു പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തിന്‍റെ ഭാ​ഗ​മാ​ണ്. പ​ങ്കാ​ളി​ക​ൾ ത​മ്മി​ൽ പ​ര​സ്പ​രം വി​ട്ടു​വീ​ഴ്ച​ക​ൾ ചെ​യ്യാ​നും തെ​റ്റു​ക​ൾ അം​ഗീ​ക​രി​ക്കാ​നും ത​യാ​റാ​ക​ണ​മെ​ന്നാ​ണു തന്‍റെ അഭിപ്രായമെന്നും താരം പറഞ്ഞു.

ജോ​ലി​ത്തി​ര​ക്കു​ക​ളും മാ​ന​സി​ക​സ​മ്മ​ർദ​വും മ​റ്റു​ള്ള​വ​രി​ലേ​ക്കു പ​ക​രാ​ൻ അ​നു​വ​ദി​ക്ക​രു​ത്. ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ൽ ഇ​രു​വ​ർ​ക്കും സ​ന്തോ​ഷ​ത്തോ​ടെ​യും സ്വാ​ത​ന്ത്ര്യ​ത്തോ​ടെ​യും ഇ​രി​ക്കാ​ൻ ഇ​ത്ത​രം കൊ​ച്ചു​കൊ​ച്ചു കാ​ര്യ​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്നും അ​ര​വി​ന്ദ് സ്വാ​മി അ​ഭി​പ്രാ​യപ്പെട്ടു.

Movies

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ‘ഖ​ലീ​ഫ’ ഒ​ടി​ടി​യിലേക്ക്

പൃ​ഥ്വി​രാ​ജ് നാ​യ​ക​നായി വൈശാഖിന്‍റെ സംവിധാനത്തിലൊരുങ്ങിയ ആ​ക്ഷ​ൻ മാ​സ് ചിത്രം 'ഖ​ലീ​ഫ' ഒ​ടി​ടിയിലേക്ക്. തിയ​റ്റ​റു​ക​ളി​ൽ സമ്മിശ്ര പ്രതികരണം സൃ​ഷ്ടി​ച്ച ചി​ത്രം ഒക്‌ടോബർ ഒമ്പതു മു​ത​ൽ പ്രൈം ​വീ​ഡി​യോ, ല​യ​ൺ​സ്ഗേ​റ്റ് പ്ലേ, ​മ​നോ​ര​മ മാ​ക്സ്, സ്റ്റാ​ർ​സ് പ്ലേ, ​സിം​പ്ലി സൗ​ത്ത് തു​ട​ങ്ങി​യ പ്ര​മു​ഖ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തും. സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒരുക്കിയ ചിത്രത്തിൽ ആ​മി​ർ അ​ലി എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് പൃ​ഥ്വി​രാ​ജ് എത്തുന്നത്.

ഖലീഫയുടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം ക്ലൈ​മാ​ക്സി​നോ​ട് അ​ടു​ക്കു​മ്പോ​ൾ എ​ത്തു​ന്ന മോ​ഹ​ൻ​ലാ​ലിന്‍റെ മാ​സ് കാ​മി​യോ റോ​ളാ​ണ്. ആ​മി​റിന്‍റെ മു​ത്ത​ച്ഛ​ൻ മാ​മ്പറ​യ്ക്ക​ൽ അ​ഹ​മ്മ​ദ് അ​ലി​യാ​യി മോ​ഹ​ൻ​ലാ​ൽ സ്ക്രീ​നി​ൽ എ​ത്തു​ന്ന​ത് ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യി​രു​ന്നു. വ​രാ​നി​രി​ക്കു​ന്ന ര​ണ്ടാം ഭാ​ഗ​മാ​യ 'ഖ​ലീ​ഫ 2 - ദി ​ലെ​ഗ​സി'​യി​ൽ മോ​ഹ​ൻ​ലാ​ലാണു കേന്ദ്രക​ഥാ​പാ​ത്രം. പൃ​ഥ്വി​രാ​ജ്, ടൊ​വി​നോ തോ​മ​സ്, സൗ​ബി​ൻ ഷാ​ഹി​ർ എ​ന്നി​വ​രും ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​കും.

രൺജി പ​ണി​ക്ക​ർ, ഷ​മ്മി തി​ല​ക​ൻ, മാ​ള​വി​ക ശ​ർമ എ​ന്നി​വ​രും മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തുന്നു. ജോ​മോ​ൻ ടി. ​ജോ​ണി​ന്‍റെ കാമ​റ​യും ജേ​ക്സ് ബി​ജോ​യി​യു​ടെ പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വും ചി​ത്ര​ത്തി​നു മി​ക​ച്ച മാ​സ് അ​ന്ത​രീ​ക്ഷ​മാ​ണു സ​മ്മാ​നി​ച്ച​ത്. തി​യ​റ്റ​റു​ക​ളി​ൽനി​ന്നു നാൽ‌പതു കോ​ടി​യി​ലേറെ ക​ള​ക്ഷ​ൻ നേടിയശേഷമാണു ചി​ത്രം ഒടിടിയിലെത്തുന്നത്.

Movies

തിയ​റ്റ​റു​ക​ളി​ൽ ത​രം​ഗ​മാ​യ സൂ​രി​യു​ടെ 'മ​ണ്ടാ​ടി' ഒ​ടി​ടി​യി​ലേ​ക്ക്

തി​യേ​റ്റ​റു​ക​ളി​ൽ വ​ൻ വി​ജ​യം നേ​ടി​യ​തി​നു പി​ന്നാ​ലെ സൂ​രി പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ സ്‌​പോ​ർ​ട്സ് ആ​ക്ഷ​ൻ ചി​ത്രം 'മ​ണ്ടാ​ടി' ഡി​ജി​റ്റ​ൽ സ്ട്രീ​മിം​ഗി​നൊ​രു​ങ്ങു​ന്നു. ഒ​ടി​ടി പ്ലാ​റ്റ്‌​ഫോം നെ​റ്റ്ഫ്ളി​ക്സി​ലൂ​ടെ​യാ​ണു ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തു​ന്ന​ത്. ഒക്‌ടോബർ എട്ടു മുതൽ ചി​ത്രം സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കും.

സെ​പ്റ്റം​ബ​ർ പത്തിനു ​തിയ​റ്റ​റു​ക​ളി​ലെ​ത്തി​യ 'മണ്ടാടി' ആ​ഗോ​ള​ത​ല​ത്തി​ൽ 130 കോ​ടി​യി​ല​ധി​കം രൂ​പ ക​ള​ക്ഷ​ൻ നേ​ടി ഈ ​വ​ർ​ഷ​ത്തെ ത​മി​ഴ് ഹി​റ്റു​ക​ളി​ലൊ​ന്നാ​യി മാ​റി. കോ​മ​ഡിയിൽനിന്ന് ആക്ഷൻ വേ​ഷ​ങ്ങ​ളി​ലേ​ക്കു ചു​വ​ടുവ​ച്ച സൂ​രി​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​ങ്ങ​ളിലൊ​ന്നാ​ണു 'മണ്ടാടി'. ബോട്ട് റേസിംഗിന്‍റെയും തീ​ര​ദേ​ശത്തിന്‍റെയും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു സി​നി​മ​യു​ടെ ക​ഥ പു​രോ​ഗ​മി​ക്കു​ന്ന​ത്.

തെ​ലു​ങ്ക് ന​ട​ൻ സു​ഹാ​സ് വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തി ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ചി​ത്ര​ത്തി​ൽ മ​ഹി​മ ന​മ്പ്യാ​ർ, സ​ത്യ​രാ​ജ്, മി​ഥു​ൻ ജ​യ​ശ​ങ്ക​ർ, ബാ​ല ശ​ര​വ​ണ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യി​ട്ടു​ണ്ട്. ജി.​വി. പ്ര​കാ​ശ് കു​മാ​റാ​ണ് സം​ഗീ​ത സം​വി​ധാ​നം. ത​മി​ഴി​നു പു​റ​മെ തെ​ലു​ങ്ക്, മ​ല​യാ​ളം, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലും നെ​റ്റ്ഫ്ളിക്സി​ലൂ​ടെ ചി​ത്രം ല​ഭ്യ​മാ​കും.

Movies

ബോ​ക്‌​സ് ഓ​ഫീ​സി​ൽ ച​രി​ത്രകു​തി​പ്പു​മാ​യി 'ദൃ​ശ്യം 3': 273 കോ​ടി പിന്നിട്ട് ആഗോള കളക്ഷൻ

ബോളിവുഡ് സൂപ്പർതാരം അ​ജ​യ് ദേ​വ്ഗ​ൺ നാ​യ​ക​നാ​കുന്ന 'ദൃ​ശ്യം 3' ബോ​ക്‌​സ് ഓ​ഫീ​സി​ൽ വ​ൻ ത​രം​ഗമാകുന്നു. റി​ലീ​സ് ചെ​യ്ത ആ​ദ്യ വാ​രാ​ന്ത്യ​ത്തി​ൽത​ന്നെ ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ നേ​ടു​ന്ന ആ​ദ്യ അഞ്ചു സി​നി​മ​ക​ളു​ടെ പ​ട്ടി​ക​യി​ൽ ചി​ത്രം ഇ​ടം​പി​ടി​ച്ചു.

മൂ​ന്നാം ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച മാ​ത്രം ആ​ഭ്യ​ന്ത​രവി​പ​ണി​യി​ൽനി​ന്ന് 61 കോ​ടി രൂ​പ​യാ​ണു ചി​ത്രം നേ​ടി​യ​ത്. ഇ​തോ​ടെ മു​ൻ ചി​ത്രം 'ദൃ​ശ്യം 2'-ന്‍റെ ​ലൈ​ഫ് ടൈം ​ക​ള​ക്ഷ​ൻ റെ​ക്കോ​ർ​ഡു​ക​ളെ​യും മ​റി​ക​ട​ക്കു​ന്ന പ്ര​ക​ട​ന​മാ​ണു മൂ​ന്നാം ഭാ​ഗം കാ​ഴ്ച​വയ്ക്കുന്നത്.

ഓ​വ​ർ​സീ​സ് മാ​ർ​ക്ക​റ്റു​ക​ളി​ലും ചി​ത്ര​ത്തിനു മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു ല​ഭി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച മാ​ത്രം വി​ദേ​ശ​ത്തു​നി​ന്ന് ഇരുപതു കോ​ടിയോളം ചി​ത്രം നേ​ടി. ഇ​തോ​ടെ ആ​ദ്യ വാ​രാ​ന്ത്യ​ത്തി​ൽ ചി​ത്ര​ത്തിന്‍റെ ആ​ഗോ​ള ബോ​ക്‌​സ്ഓ​ഫീ​സ് ക​ള​ക്ഷ​ൻ 272.80 കോ​ടി രൂ​പ​ പിന്നിട്ടു.

2026-ൽ ​റി​ലീ​സ് ചെ​യ്ത ചിത്രങ്ങളിൽ, ആ​ഗോ​ള ക​ള​ക്ഷ​ൻ അടിസ്ഥാനത്തിൽ പതിനൊന്നാം സ്ഥാ​നത്താണ് ഇപ്പോൾ 'ദൃ​ശ്യം 3'. അ​ഭി​ഷേ​ക് പ​ഥ​ക് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ അ​ജ​യ് ദേ​വ്ഗ​ൺ, ശ്രി​യ ശ​ര​ൺ, തബു, ജ​യ്ദീ​പ് അ​ഹ്‌​ളാ​വ​ത് എ​ന്നി​വ​രാ​ണു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. ദിവസങ്ങൾക്കുള്ളിൽ ചിത്രം 500 കോടി പിന്നിടുമെന്നാണ് ട്രേഡ് അനലിസ്‌റ്റുകൾ വ്യക്തമാക്കുന്നത്.

 

Movies

സ്‌പീ​ൽ​ബ​ർ​ഗി​ന്‍റെ ‘ഡി​സ്‌​ക്ലോ​ഷ​ർ ഡേ’ ​ഒ​ടി​ടി​യി​ലേ​ക്ക്

ഹോ​ളി​വു​ഡ് ഇ​തി​ഹാ​സ സം​വി​ധാ​യ​ക​ൻ സ്‌പീ​ൽ​ബ​ർ​ഗിന്‍റെ സ​യ​ൻ​സ് ഫി​ക്ഷ​ൻ ചി​ത്രം ‘ഡി​സ്‌​ക്ലോ​ഷ​ർ ഡേ’ ഡി​ജി​റ്റ​ൽ സ്ട്രീ​മിം​ഗി​നൊ​രു​ങ്ങു​ന്നു. പ്രൈം ​വീ​ഡി​യോ​യി​ൽ റെന്‍റ് അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭ്യ​മാ​യി​രു​ന്ന ചി​ത്രം 12 മുതൽ ജി​യോ​ഹോ​ട്ട്സ്റ്റാ​റി​ൽ സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കും. ഇം​ഗ്ലീ​ഷി​നു പു​റ​മെ ഹി​ന്ദിയിലും ചിത്രം കാണാം.

ഭൂമി​യി​ലെ അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യം മ​റ​ച്ചു​വയ്ക്കാനുള്ള സ​ർ​ക്കാ​രി​ന്‍റെ ര​ഹ​സ്യ​നീ​ക്ക​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ട​റു​ടെ​യും സൈ​ബ​ർ സെ​ക്യൂ​രി​റ്റി വി​ദ​ഗ്ധന്‍റെ​യും ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

‘ജു​റാ​സി​ക് പാ​ർ​ക്ക്’, ‘വാ​ർ ഓ​ഫ് ദി ​വേ​ൾ​ഡ്സ്’ തു​ട​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്കുശേ​ഷം സ്‌പീ​ൽ​ബ​ർ​ഗും തി​ര​ക്ക​ഥാ​കൃ​ത്ത് ഡേ​വി​ഡ് കോ​പ്പും വീ​ണ്ടും ഒ​ന്നി​ച്ച ചി​ത്രം കൂ​ടി​യാ​ണി​ത്. 2018-ലെ ‘​റെ​ഡി പ്ലെ​യ​ർ വ​ൺ’ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം സ്പീ​ൽ​ബ​ർ​ഗ് സ​യ​ൻ​സ് ഫി​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ ചി​ത്രം ജൂ​ൺ 12-നാണ് തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. 240 മി​ല്യ​ൺ ഡോ​ള​റിലേറെ ആഗോള ക​ള​ക്ഷ​ൻ ചിത്രം നേടിയിരുന്നു.

 

Movies

ധ​നു​ഷ്-​മ​മ്മൂ​ട്ടി ചി​ത്രം 'ഓം' ​ന​വം​ബ​ർ റിലീസിന്

ധ​നു​ഷും മ​മ്മൂ​ട്ടി​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാകുന്ന ബി​ഗ് ബ​ജ​റ്റ് ത​മി​ഴ് ചി​ത്രം 'ഓം' ​ന​വം​ബ​ർ 20-ന് ​തിയ​റ്റ​റു​ക​ളി​ലെ​ത്തും. ഒക്‌ടോബർ 16-ന് ​റി​ലീ​സ് ചെ​യ്യാ​നാ​ണു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, 15-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ര​ജ​നി​കാ​ന്ത് ചി​ത്രം 'ജ​യി​ല​ർ 2'വു​മാ​യു​ള്ള ബോ​ക്സ് ഓ​ഫി​സ് പോ​രാ​ട്ടം ഒ​ഴി​വാ​ക്കാ​നാ​ണ് റി​ലീ​സ് ന​വം​ബ​റി​ലേ​ക്കു മാ​റ്റി​യത്.

'അ​മ​ര​ൻ' എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​നുശേ​ഷം രാ​ജ്കു​മാ​ർ പെ​രി​യ​സാ​മി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ബ​ർ​മ കാ​ർ​ത്തി​കേ​യ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മായാണ് മ​മ്മൂ​ട്ടി എത്തുന്നത്. 2019-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'പേ​ര​ൻ​പി'​ന് ശേ​ഷം മ​മ്മൂ​ട്ടി അ​ഭി​ന​യി​ക്കു​ന്ന ത​മി​ഴ് ചി​ത്രം കൂ​ടി​യാ​ണി​ത്.

ധ​നു​ഷ്-മ​മ്മൂ​ട്ടി എന്നിവർക്കൊപ്പം സാ​യ് പ​ല്ല​വി, ശ്രീ​ലീ​ല, ന​സി​റു​ദി​ൻ ഷാ ​എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ധ​നു​ഷി​ന്‍റെ വ​ണ്ട​ർ​ബാ​ർ ഫി​ലിം​സ്, ആ​ർ-​ടേ​ക്ക് സ്‌റ്റു​ഡി​യോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു നി​ർമാ​ണം. യു​വ സം​ഗീ​ത​ സം​വി​ധാ​യ​ക​ൻ സാ​യ് അ​ഭ്യ​ങ്ക​റാ​ണ് ചി​ത്ര​ത്തി​ന് ഈ​ണം പ​ക​രു​ന്ന​ത്.

Movies

ആരാണു മികച്ചത്; മോ​ഹ​ൻ​ലാൽ അല്ലെങ്കിൽ അ​ജ​യ് ദേ​വ്ഗൺ? എ​ക്സിൽ പ്രതികരണങ്ങളുമായി ദൃശ്യം ആരാധകർ

അ​ഭി​ഷേ​ക് പ​ഥ​ക് സം​വി​ധാ​നം ചെ​യ്ത 'ദൃ​ശ്യം 3: ദി ​ക​ൺ​ക്ലൂ​ഷ​ൻ' തി​യറ്റ​റു​ക​ളി​ൽ എത്തിയതിനു പിന്നാലെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്സി​ൽ പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​ങ്ങ​ളും ച​ർ​ച്ച​ക​ളും സ​ജീ​വ​മാ​കു​ന്നു. സി​നി​മ​യു​ടെ സ​സ്പെ​ൻ​സും മാ​സ് ക്ലൈ​മാ​ക്സും മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടു​മ്പോ​ൾ, മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും അ​ജ​യ് ദേ​വ്ഗ​ണി​ന്‍റെ​യും അ​ഭി​ന​യ​ശൈ​ലി​യും ക​ഥാ​പാ​ത്ര​ങ്ങളും താ​ര​ത​മ്യം ചെ​യ്തു​ള്ള വ​ലി​യ ച​ർ​ച്ച​ക​ളാ​ണ് എ​ക്സി​ൽ ചൂടുപിടിക്കുന്നത്.

ഹി​ന്ദി പ​തി​പ്പി​ൽ വി​ജ​യ് സാൽങ്കോക്കറായി അ​ജ​യ് ദേ​വ്ഗ​ൺ കാ​ഴ്ച​വ​ച്ച ശാ​ന്ത​വും എ​ന്നാ​ൽ ത​ന്ത്ര​പ​ര​വു​മാ​യ അ​ഭി​ന​യ​മി​ക​വി​നെ ഒ​രു​വി​ഭാ​ഗം പ്രേ​ക്ഷ​ക​ർ വാ​നോ​ളം പു​ക​ഴ്ത്തു​ന്നു​ണ്ട്. മ​ല​യാ​ള​ത്തി​ൽ മോ​ഹ​ൻ​ലാ​ലിന്‍റെ പ്ര​ക​ട​ന​ത്തേ​ക്കാ​ൾ പ​വ​ർ​ഫു​ൾ ആണെന്ന് ഒരു വിഭാഗം പറയുന്പോൾ, മോഹൻലാലിന്‍റെ സ്വാഭാവിക അഭിനയശൈലിയാണു മികച്ചതെന്നു മറ്റൊരു വിഭാഗം വാദിക്കുന്നു. ജോർജുകുട്ടി എന്ന കഥാപാത്രം കടന്നുപോകുന്ന സംഘർഷഭരിതമായ സാഹചര്യങ്ങൾ മോഹൻലാലിൽ ഭദ്രമായിരുന്നുവെന്നും പ്രേക്ഷകർ കുറിക്കുന്നു.

ഇതോ​ടൊപ്പം ര​ണ്ടാം ഭാ​ഗ​ത്തി​ൽ പൊലിസ് ഓ​ഫി​സ​റാ​യി എ​ത്തി ത​രം​ഗം സൃ​ഷ്ടി​ച്ച അ​ക്ഷ​യ് ഖ​ന്ന​യ്ക്കു പ​ക​രം മൂ​ന്നാം ഭാ​ഗ​ത്തി​ലെ​ത്തി​യ ജ​യ്ദീ​പ് അ​ഹ്ളാവ​തിന്‍റെ ക​ഥാ​പാ​ത്ര​വും മി​ക​ച്ച കൈ​യ​ടിയാണു നേടുന്നത്. ഈ ​റോ​ൾ നി​ര​സി​ച്ച​ത് അ​ക്ഷ​യ് ഖ​ന്ന വ​രു​ത്തി​യ വ​ലി​യ തെ​റ്റാ​ണെ​ന്നും ജ​യ്ദീ​പ് സ്ക്രീ​ൻ പ്ര​സ​ൻ​സ് കൊ​ണ്ടു തന്‍റെ ​ക​ഥാ​പാ​ത്ര​ത്തെ അ​തി​ഗം​ഭീ​ര​മാ​ക്കി​യെ​ന്നും നെറ്റിസൺസ് കു​റി​ക്കു​ന്നു.

തബു, ശ്രിയ ശ​ര​ൺ, പ്ര​കാ​ശ് രാ​ജ് എ​ന്നി​വ​രും ത​ങ്ങ​ളു​ടെ വേ​ഷ​ങ്ങ​ൾ ഗം​ഭീ​ര​മാ​ക്കി​യ​താ​യി പ്രേ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഒ​ന്നി​നൊ​ന്ന് മെ​ച്ച​പ്പെ​ട്ട ട്വി​സ്റ്റു​ക​ളും സ​സ്പെ​ൻ​സും നി​റ​ഞ്ഞ ക്ലൈ​മാ​ക്സ് ആണ് മൂ​ന്നാം ഭാ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. മു​ൻ​ഭാ​ഗ​ങ്ങ​ളേ​ക്കാ​ൾ ആ​കാം​ഷ നി​റ​ച്ചാ​ണ് ഫൈ​ന​ൽ ചാ​പ്റ്റ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണു പ്രേക്ഷക പ്രതികരണം.

Movies

കീ​ർ​ത്തി സു​രേ​ഷ്-മി​സ്കി​ൻ ചി​ത്രം 'സ​ത്യ​വാ​ൻ സാ​വി​ത്രി' ന​വം​ബ​ർ 20ന്

​കീ​ർ​ത്തി സു​രേ​ഷും മി​സ്കി​നും കേ​ന്ദ്ര​ക​ഥാ​പാ​ത്രങ്ങളാകുന്ന കോ​ർ​ട്ട്റൂം ഡ്രാ​മ 'സ​ത്യ​വാ​ൻ സാ​വി​ത്രി'​യു​ടെ പു​തി​യ റി​ലീ​സ് തീ​യ​തി പ്രഖ്യാപിച്ച് നി​ർമാ​താ​ക്ക​ൾ. ന​വം​ബ​ർ 20-ന് ​ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും.

ന​വാ​ഗ​ത​നാ​യ പ്ര​വീ​ൺ എ​സ്. വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ജൂ​ലൈ 24-നാ​യി​രു​ന്നു റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സാങ്കേതിക കാ​ര​ണ​ങ്ങ​ളാ​ൽ റി​ലീ​സ് മാ​റ്റിവയ്​ക്കു​ക​യാ​യി​രു​ന്നു. അഭിഭാഷകയായ നാ​യി​ക ത​ന്‍റെ സീ​നി​യ​ർ അ​ഭി​ഭാ​ഷ​കന്‍റെ തെ​റ്റാ​യ നി​ല​പാ​ടു​ക​ൾ​ക്കെ​തിരേ പോ​രാ​ടു​ന്ന​തും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണു ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

സീ ​സ്റ്റു​ഡി​യോ​സും ഡ്രം​സ്റ്റി​ക്സ് പ്രൊ​ഡ​ക്ഷ​ൻ​സും ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ചാ​രു​കേ​ഷ്, ബാ​ല​ശ​ര​വ​ണ​ൻ, മ​ധു​സൂ​ദ​ന​ൻ, ശി​ൽപ മ​ഞ്ജു​നാ​ഥ്, ആ​ർ. സു​ന്ദ​ർ​രാ​ജ​ൻ തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര ത​ന്നെ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. സാം സി.​എ​സ് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​രു​ൾ വി​ൻ​സെ​ന്‍റും എ​ഡി​റ്റിം​ഗ് ജി.​കെ. പ്ര​സ​ന്ന​യു​മാ​ണു കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

Movies

റിക്കാർഡ് തുടക്കത്തിലേക്ക് അ​ജ​യ് ദേ​വ്ഗ​ണി​ന്‍റെ 'ദൃ​ശ്യം 3'; റിലീസ് ദി​നം 60 കോ​ടി‌യിലേറെ നേ​ടു​മെ​ന്ന് റിപ്പോർട്ട്

ബോ​ളി​വു​ഡ് സൂപ്പർതാ​രം അ​ജ​യ് ദേ​വ്ഗ​ൺ നാ​യ​ക​നാ​കു​ന്ന ഹി​റ്റ് ഫ്രാ​ഞ്ചൈ​സി ചി​ത്രം 'ദൃ​ശ്യം 3' റി​ലീ​സി​നു മു​ന്നോ​ടി​യാ​യി വ​ൻ ബോ​ക്സ് ഓ​ഫീ​സ് ത​രം​ഗം സൃ​ഷ്ടി​ക്കു​ന്നു. ഒ​ക്‌ടോബ​ർ രണ്ടിന് ​ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ തിയ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ചി​ത്രം ആ​ദ്യ​ദി​നം 60 കോ​ടി രൂ​പയിലേറെ നെ​റ്റ് ക​ള​ക്ഷ​ൻ നേടുമെന്നാണു ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ളു​ടെ വിലയിരുത്തൽ. മിക​ച്ച അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗും ഗാ​ന്ധി ജ​യ​ന്തി അ​വ​ധി​യും ചി​ത്ര​ത്തി​നു വ​ലി​യ രീ​തി​യി​ൽ തു​ണ​യാ​കു​മെ​ന്നാ​ണു വി​ല​യി​രു​ത്തൽ.

റി​ലീ​സി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ചി​ത്ര​ത്തിന്‍റെ മു​ൻ​കൂ​ർ ടി​ക്ക​റ്റ് വി​ൽ​പ്പ​ന പത്തു കോ​ടി രൂ​പ ക​ട​ന്നു. പ്ര​മു​ഖ മ​ൾ​ട്ടി​പ്ല​ക്സ് ശൃം​ഖ​ല​ക​ളാ​യ പി​വി​ആ​ർ, സി​നി​പോ​ളി​സ് എ​ന്നി​വ​യി​ൽ അ​ജ​യ് ദേ​വ്ഗണിന്‍റെ 'സി​ങ്കം എ​ഗെ​യ്ൻ' സ്ഥാ​പി​ച്ച 2.27 ല​ക്ഷം ടി​ക്ക​റ്റു​ക​ളു​ടെ അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ് റി​ക്കോ​ർ​ഡ് 'ദൃ​ശ്യം 3' മ​റി​ക​ട​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​ന​ങ്ങ​ൾ. ആ​ദ്യ​ദി​നം പി​വി​ആ​ർ ഐ​നോ​ക്സി​ൽ മാ​ത്രം 2.5 ല​ക്ഷം മു​ത​ൽ മൂന്നു ല​ക്ഷം വ​രെ ടി​ക്ക​റ്റു​ക​ൾ വി​റ്റ​ഴി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​മു​ഖ ട്രേ​ഡ് അ​ന​ലി​സ്റ്റുകൾ വിലയിരുത്തുന്നത്.

ആ​ദ്യ​ദി​നം 45 മു​ത​ൽ 60 കോ​ടി രൂ​പ വ​രെ നേ​ടാ​ൻ സാ​ധ്യ​ത​യു​ള്ള ചി​ത്രം, വാ​രാ​ന്ത്യ​ത്തോ​ടെ (ഓ​പ്പ​ണിം​ഗ് വീ​ക്കെ​ൻ​ഡ്) 140 മു​ത​ൽ 170 കോ​ടി രൂ​പ വ​രെ ക​ള​ക്ട് ചെ​യ്തേ​ക്കാം. മി​ക​ച്ച അ​ഭി​പ്രാ​യം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ജ​യ് ദേ​വ്ഗ​ണി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഓ​പ്പ​ണിം​ഗ് ക​ള​ക്ഷ​നാ​യി​രി​ക്കും നേ​ടു​ക.

മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തിൽനിന്നു വ്യ​ത്യ​സ്ത​മാ​യാണ് ഇ​ത്ത​വ​ണ ഹി​ന്ദി പ​തി​പ്പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ജ​യ് ദേ​വ്ഗ​ൺ, ത​ബു, ശ്രി​യ ശ​ര​ൺ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ തി​രി​ച്ചെ​ത്തു​മ്പോ​ൾ, ക്രൈം​ബ്രാ​ഞ്ച് എ​സ്പി​യു​ടെ വേ​ഷ​ത്തി​ൽ ജ​യ്ദീ​പ് അ​ഹ്‌​ളാ​വ​ത് രംഗപ്രവേശം ചെയ്യുന്നതാണു പുതിയ ഭാഗത്തിന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. 'ദൃശ്യം 3' ബോ​ക്സ് ഓ​ഫീ​സി​ൽ പു​തി​യ ച​രി​ത്രം കു​റി​ക്കു​മെ​ന്നാ​ണു ബി ടൗണിന്‍റെ പ്രതീക്ഷ.

Movies

സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി 'സി​ഗ്മ'; ജേസൺ സ​ഞ്ജ​യ് ചി​ത്ര​ത്തി​ന് 'യു/എ' സ​ർ​ട്ടി​ഫി​ക്ക​റ്റ്

ത​മി​ഴ്നാട് മുഖ്യമന്ത്രി വി​ജ​യ്‌​യു​ടെ മ​ക​ൻ ജേസൺ സ​ഞ്ജ​യ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന 'സി​ഗ്മ' പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. ചി​ത്ര​ത്തി​ന്‍റെ സെ​ൻ​സ​റിം​ഗ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. '‍യു/എ' സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണു ല​ഭി​ച്ച​ത്.

സ​ന്ദീ​പ് കി​ഷ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ​ആ​ക്ഷ​ൻ-​അ​ഡ്വ​ഞ്ച​ർ ഹീ​സ്റ്റ് ചി​ത്രം ഒക്‌ടോബർ രണ്ടിനാണ് തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർമി​ക്കു​ന്ന ​ചി​ത്ര​ത്തി​ൽ ഫ​രി​യ ആണ് നാ​യി​ക​യാ​യെ​ത്തു​ന്ന​ത്.

രാ​ജു സു​ന്ദ​രം, സ​മ്പ​ത്ത് രാ​ജ്, ശി​വ് പ​ണ്ഡി​റ്റ്, ഷീ​ല രാ​ജ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന 'സിഗ്മ'യ്ക്കു സം​ഗീ​തം ന​ൽ​കി​യ​ത് ത​മ​ൻ എ​സ് ആ​ണ്. കൃ​ഷ്ണ​ൻ വ​സ​ന്ത് ഛായാ​ഗ്ര​ഹ​ണ​വും പ്ര​വീ​ൺ കെ.​എ​ൽ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

Movies

'ഫഹദിനെപ്പോലെ സി​നി​മ തി​ര​ഞ്ഞെ​ടു​ക്കാൻ കഴിഞ്ഞിട്ടില്ല'; അപൂർവ സൗഹൃദത്തെക്കുറിച്ച് സൂ​ര്യ

മ​ല​യാ​ളികളുടെ പ്രിയതാ​രം ഫ​ഹ​ദ് ഫാ​സി​ലുമായുള്ള സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ചു ത​മി​ഴ് സൂ​പ്പ​ർ​താ​രം സൂ​ര്യ​. ഫ​ഹ​ദ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന 'ഡോ​ണ്ട് ട്ര​ബി​ൾ ദി ​ട്ര​ബി​ൾ' എ​ന്ന ചിത്രത്തിന്‍റെ പ്രൊ​മോ​ഷ​ൻ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്ക​വെ​യാ​ണു ഫ​ഹ​ദുമായുള്ള വ്യ​ക്തി​ബ​ന്ധ​ത്തെ​ക്കു​റി​ച്ചു സൂ​ര്യ മ​നസുതു​റ​ന്ന​ത്.

"ഞ​ങ്ങ​ൾ ഒ​രു​പാ​ടു സ​മ​യം ഒന്നിച്ചു ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ വ​രെ സം​സാരിച്ചിരുന്നിട്ടുണ്ട്. തു​ട​ക്ക​ത്തി​ൽ ​പ്ര​ശ​സ്തി​യും പ​ദ​വി​യും ഞ​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നി​ല്ല. വീ​ണു പ​രി​ക്കേ​റ്റു പ​ത​റി​യ ശേ​ഷ​മാ​ണു സി​നി​മ​യി​ൽ സ്വ​ന്ത​മാ​യി ഇ​ടം ക​ണ്ടെ​ത്തി നി​വ​ർ​ന്നുനി​ൽ​ക്കാ​ൻ ഞ​ങ്ങ​ൾ​ക്കാ​യ​ത്. സി​നി​മകൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ ഫ​ഹ​ദി​നെ​പ്പോ​ലെ​യാ​കാ​ൻ എ​നി​ക്ക് ഇ​പ്പോ​ഴും സാ​ധി​ച്ചി​ട്ടി​ല്ല. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ കാ​ത​ൽ എ​ന്താ​ണെ​ന്നും പ്രേ​ക്ഷ​ക​ർ​ക്ക് എ​ന്തു​ത​രം പു​തി​യ അ​നു​ഭ​വം ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നു​മാ​ണു ഫഹദ് നോ​ക്കു​ന്ന​ത്. ഇ​മേ​ജ് നോ​ക്കാ​തെ ക​ഥാ​പാ​ത്ര​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് അ​വന്‍റെ സി​നി​മ​ക​ൾ ഇ​ത്ര​യേ​റെ മി​ക​ച്ച​താ​കു​ന്ന​ത്...' - സൂ​ര്യ പ​റ​ഞ്ഞു.

ശ​ശാ​ങ്ക് യെ​ലേ​റ്റി സം​വി​ധാ​നം ചെ​യ്യു​ന്ന 'ഡോ​ണ്ട് ട്ര​ബി​ൾ ദി ​ട്ര​ബി​ൾ' ഒ​ക്‌ടോ​ബ​ർ രണ്ടിന് ​തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ചെ​ന്നൈ​യി​ൽ ന​ട​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ലാ​ണ് ഫ​ഹ​ദു​മൊ​ത്തു​ള്ള അ​പൂ​ർവ സൗ​ഹൃ​ദം സൂ​ര്യ പ​ങ്കുവ​ച്ച​ത്.

 

Movies

'രാജാവ്' വ​രും ക്രി​സ്മ​സ് നാളിൽ; 'കിംഗ്' റി​ലീ​സ് സ്ഥി​രീ​ക​രി​ച്ച് ഷാ​രൂ​ഖ് ഖാ​ൻ

ബി ​ടൗ​ൺ ബാ​ദ്ഷാ ഷാ​രൂ​ഖ് ഖാ​ൻ നാ​യ​ക​നാ​കു​ന്ന ബി​ഗ് ബ​ജ​റ്റ് ആ​ക്ഷ​ൻ ചി​ത്രം 'കിം​ഗ്' ഡി​സം​ബ​ർ 24-ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. എ​ക്സി​ൽ ആ​രാ​ധ​ക​രു​മാ​യി ന​ട​ത്തി​യ ചാ​റ്റിം​ഗ് സെ​ഷ​നി​ലാ​ണ് സൂ​പ്പ​ർ​താ​രം ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​യ​തി സ്ഥി​രീ​ക​രി​ച്ച​ത്. ആ​ഗോ​ള റി​ലീ​സാ​യി ക്രി​സ്മ​സി​നെ​ത്തു​ന്ന ചി​ത്രം ആ​ക്ഷ​നും വൈ​കാ​രി​ക​ത​യും നി​റ​ഞ്ഞ സി​നി​മാ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്നു ഷാ​രൂ​ഖ് ഉ​റ​പ്പു​ന​ൽ​കി.

സി​ദ്ധാ​ർ​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഷാ​രൂ​ഖി​നൊ​പ്പം ദീ​പി​ക പ​ദു​കോ​ൺ, ഷാ​രൂ​ഖി​ന്‍റെ മ​ക​ൾ സു​ഹാ​ന ഖാ​ൻ, അ​ഭി​ഷേ​ക് ബ​ച്ച​ൻ തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര ത​ന്നെ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ പു​റ​ത്തു​വ​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ളും ടീ​സ​റും വ​ൻ ത​രം​ഗ​മാ​യി മാ​റി​യി​രു​ന്നു. കിം​ഗിന്‍റെ വ​ര​വി​നാ​യി വ​ലി​യ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ബോ​ളി​വു​ഡ് സി​നി​മാ​ലോ​ക​വും ആ​രാ​ധ​ക​രും കാ​ത്തി​രി​ക്കു​ന്ന​ത്.

അ​തി​നി​ടെ, അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി വ​ൻ വി​ജ​യം നേ​ടി​യ 'ധു​ര​ന്ധ​റി'​നെ പ്ര​ശം​സി​ക്കാ​നും ഷാ​രൂ​ഖ് മ​റ​ന്നി​ല്ല. ചി​ത്ര​ത്തി​ന്‍റെ ര​ണ്ടു ഭാ​ഗ​ങ്ങ​ളും ത​നി​ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ടെ​ന്നും ആ​ദി​ത്യ ധ​റിന്‍റെ സം​വി​ധാ​ന​വും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ക​ട​ന​വും മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്നും എസ്ആർകെ പറഞ്ഞു.

Movies

എം.​എ​സ്. സു​ബ്ബ​ല​ക്ഷ്മി​യാ​യി ര​ശ്മി​ക മ​ന്ദാ​ന; ബ​യോ​പി​ക് പൂ​ജ​യ്ക്ക് ക​മ​ൽ​ഹാ​സ​ൻ

ഇ​തി​ഹാ​സ ഗാ​യി​ക​യും ഭാ​ര​ത​ര​ത്ന ജേ​താ​വു​മാ​യ എം.​എ​സ്. സു​ബ്ബ​ല​ക്ഷ്മി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ര​ശ്മി​ക മ​ന്ദാ​ന നാ​യി​ക​യാ​കു​ന്നു. 'എം​എ​സ് - എ ​ലെ​ഗ​സി ഓ​ൺ സ്ക്രീ​ൻ' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ​ബി​ഗ് ബ​ജ​റ്റ് പാ​ൻ-​ഇ​ന്ത്യ​ൻ ചി​ത്ര​ത്തി​ൽ സു​ബ്ബ​ല​ക്ഷ്മി​യുടെ വേഷമാണു ര​ശ്മി​ക കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ഗൗ​തം തി​ന്ന​നു​രി​യാ​ണ് ​ബ​യോ​പി​ക് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത് അ​നി​രു​ദ്ധ് ര​വി​ച​ന്ദർ. നാളെ നടക്കുന്ന എം.​എ​സ്. സു​ബ്ബ​ല​ക്ഷ്മി​യു​ടെ 110-ാം ജ​ന്മ​വാ​ർ​ഷി​ക വേ​ള​യിൽ ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്രഖ്യാപനമുണ്ടാകും. തമിഴകത്തിന്‍റെ സൂപ്പർതാരം ക​മ​ൽഹാ​സ​ൻ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

അ​ല്ലു അ​ര​വി​ന്ദ്, റോ​ക്ക് ലൈ​ൻ വെ​ങ്കി​ടേ​ഷ്, ബ​ണ്ണി വാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർമിക്കു​ന്ന ​ചി​ത്രം വ​ൻ സാ​ങ്കേ​തി​ക തി​ക​വോ​ടെ​യാ​ണ് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. എം.​എ​സ്. സു​ബ്ബ​ല​ക്ഷ്മി​യു​ടെ വ്യ​ക്തി​ജീ​വി​ത​വും സം​ഗീ​ത സ​പ​ര്യ​യും സി​നി​മ​യി​ലൂ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തും.

Movies

'ഹനുമാൻ അൻഷ്' രണ്ടാം ഭാഗത്തിൽ വി​രാ​ട് കോ​ഹ്‌​ലി, അ​നു​ഷ്ക ശ​ർ​മ ‌‌അതിഥിവേഷത്തിൽ?

ബോ​ക്‌​സ് ഓ​ഫീ​സിലെ സർപ്രൈസ് ഹിറ്റ് 'ഹ​നു​മാ​ൻ അൻഷ്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ വി​രാ​ട് കോ​ഹ്‌​ലി, അ​നു​ഷ്ക ശ​ർ​മ തു​ട​ങ്ങി​യവർ അതിഥിവേഷത്തിൽ എത്തുമോ എന്ന വാർത്തകളിൽ പ്രതികരിച്ച് നി​ർമാ​താക്കൾ. നീം ​ക​രോ​ളി ബാ​ബ​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി വി​ശാ​ൽ ച​തു​ർ​വേ​ദി സം​വി​ധാ​നം ചെ​യ്ത ചി​ത്രം ഇ​തി​നോ​ട​കം 160 കോ​ടി​യി​ലേറെ ക​ള​ക്ഷ​ൻ നേ​ടി വ​ലി​യ ത​രം​ഗം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

നീം ​ക​രോ​ളി ബാ​ബ​യു​ടെ ഭ​ക്ത​രാ​യ വി​രാ​ട് കോ​ഹ്‌​ലി, അ​നു​ഷ്ക ശ​ർ​മ, ഹോ​ളി​വു​ഡ് താ​രം ജൂ​ലി​യ റോ​ബ​ർ​ട്സ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ര​ണ്ടാം ഭാ​ഗ​ത്തി​ൽ എ​ത്തു​മോ എ​ന്ന ചോ​ദ്യ​ത്തി​നാ​ണു നി​ർമാ​താ​ക്കൾ വ്യ​ക്ത​ത വ​രു​ത്തി​യ​ത്. ര​ണ്ടാം ഭാ​ഗ​ത്തി​ൽ സെ​ലി​ബ്രി​റ്റി കാ​മി​യോ​ ഉ​ണ്ടാ​കി​ല്ല. ബാ​ബ​യു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള ട്രിലോളജി ആണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ദ്യ ചി​ത്രം കൈ​ഞ്ചി ധാ​മി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണു കാ​ണി​ച്ച​തെ​ങ്കി​ൽ, ര​ണ്ടാം ഭാ​ഗം ബാ​ബ​യു​ടെ ജ​ന​ന​സ്ഥ​ല​മാ​യ ഫി​റോ​സാ​ബാ​ദ്, ആ​ഗ്ര, മ​ഥു​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ യാ​ത്ര​ക​ളുമാകും.

അതേസമയം, സ്റ്റീ​വ് ജോ​ബ്സ്, മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ്, ജൂ​ലി​യ റോ​ബ​ർ​ട്സ് തു​ട​ങ്ങി​യ പ്ര​മു​ഖ​രെ സ്വാ​ധീ​നി​ച്ച ബാ​ബ​യു​ടെ ആ​ത്മീ​യ സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ക​ഥ​ക​ൾ ചി​ത്ര​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗ​ത്തി​ലാ​യി​രി​ക്കും ഉ​ൾ​പ്പെ​ടു​ത്തു​ക​യെ​ന്നും നി​ർ​മാ​താ​വ് അ​റി​യി​ച്ചു. വെ​റും രണ്ടു കോ​ടി രൂ​പ ബ​ജ​റ്റി​ൽ നി​ർമിച്ച് വ​ൻ വി​ജ​യം നേ​ടി​യ 'ഹ​നു​മാ​ൻ അൻഷ്' ഓ​ഗ​സ്റ്റ് ഏഴിനാണു തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്.

Movies

ഉന്മാദം, ഡിസി, അനന്തൻകാട് ഒടിടിയിലേക്ക്

ചലച്ചിത്രപ്രേമികൾക്കായി ഈ ​ആ​ഴ്ച ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ നി​ര​വ​ധി ചി​ത്ര​ങ്ങ​ളും ഷോ​യുമാണ് റി​ലീ​സി​നാ​യി ഒ​രു​ങ്ങു​ന്ന​ത്. ബോക്സ്ഓഫീസ് കീഴടക്കിയ സി​നി​മ​ക​ളും പു​തി​യ ഒ​ടി​ടി റി​ലീ​സു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കുഞ്ചാക്കോ ബോബന്‍റെ ഉന്മാദം, ആര്യയുടെ അനന്തൻകാട് എന്നീ ചിത്രങ്ങൾക്കൊപ്പം തമിഴ് ബോക്സ്ഓഫീസ് ഹിറ്റ് ഡിസിയും നിങ്ങളുടെ സ്വീകരണമുറികളിൽ എത്തും.

ഉ​ന്മാ​ദം
കി​ര​ൺ ദാ​സ് സം​വി​ധാ​നം ചെ​യ്ത മ​ല​യാ​ളം സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​റാണ് ഉ​ന്മാ​ദം. കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ലി​ജോ​മോ​ൾ ജോ​സ്, സി​ദ്ദി​ഖ്, കൃ​ഷ്ണപ്ര​ഭ, വി​ശാ​ഖ് നാ​യ​ർ, സു​ധീ​ഷ് എ​ന്നി​വ​രാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​നി​മാ തി​ര​ക്ക​ഥാ​കൃ​ത്താ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യും എ​ന്നാ​ൽ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം പോ​ലീ​സി​ൽ ചേരേണ്ടിവരികയും ചെയ്ത ഷെ​ല്ലി എ​ന്ന ഉ​ദ്യോ​ഗ​സ്ഥന്‍റെ ക​ഥ​യാ​ണി​ത്. മ​ല​യോ​ര സ്റ്റേ​ഷ​നി​ലേ​ക്കു സ്ഥ​ലം​മാ​റ്റം കി​ട്ടി​യ ശേ​ഷം പ​ഴ​യൊ​രു പെ​ൺ​കു​ട്ടി​യു​ടെ തി​രോ​ധാ​ന കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തും, തു​ട​ർ​ന്നു​ണ്ടാ​കു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. സെ​പ്റ്റം​ബ​ർ നാലു മു​ത​ൽ സോ​ണി​ലി​വി​ലൂ​ടെ ചി​ത്രം കാ​ണാം.

അ​ന​ന്ത​ൻ കാ​ട്
ഈ ആഴ്ചത്തെ ഒ​ടി​ടി റി​ലീ​സു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റൊ​രു പ്ര​ധാ​ന ചി​ത്ര​മാ​ണ് അ​ന​ന്ത​ൻ കാ​ട്. ത്രി​ല്ല​ർ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യ ​ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്ന പു​തി​യ പ്രോ​ജ​ക്റ്റു​ക​ളി​ൽ ഒ​ന്നാ​ണ്. ആര്യ, മുരളി ഗോപി, ഇന്ദ്രൻസ്, നിഖില വിമൽ, അപ്പാനി ശരത് എന്നിവരാണ് പ്രമുഖ താരങ്ങൾ. സെപ്റ്റംബർ രണ്ടു മുതൽ മനോരമ മാക്സിൽ കാണാം.

ഡി​സി
പ്ര​ശ​സ്ത ത​മി​ഴ് സി​നി​മാ സം​വി​ധാ​യ​ക​ൻ ലോ​കേ​ഷ് ക​ന​ക​രാ​ജ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് ഡി​സി. സം​വി​ധാ​ന രം​ഗ​ത്തുനി​ന്ന് അ​ഭി​ന​യ​ത്തി​ലേ​ക്ക് ലോ​കേ​ഷ് ക​ന​ക​രാ​ജ് എ​ത്തു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത ഇ​തി​നു​ണ്ട്. ഈ ​ആ​ഴ്ച ഒ​ടി​ടി​യി​ലെ​ത്തു​ന്ന ത​മി​ഴ് റി​ലീ​സു​ക​ളി​ൽ ഏ​റെ ശ്ര​ദ്ധ​നേ​ടു​ന്ന ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. അരുൺ മാതേശ്വരനാണ് ചിത്രത്തിന്‍റെ സംവിധായകൻ. ലോകേഷിനൊപ്പം വാമിഗ ഗബ്ബി, തലൈവാസൽ വിജയ്, സജ്ജന കൃഷ്ണമൂർത്തി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. സൺനെക്സ്റ്റിൽ സെപ്റ്റംബർ നാലു മുതിൽ കാണാം.

ബി​ഗ് ബോ​സ് (സൗ​ത്ത്)
സി​നി​മ​ക​ൾ​ക്കു പു​റ​മെ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഷ​ക​ളി​ലെ ബി​ഗ് ബോ​സ് പു​തി​യ സീ​സ​ണു​ക​ളു​ടെ തു​ട​ക്ക​വും ഈ ​ആ​ഴ്ച​യി​ലെ പ്ര​ധാ​ന ഒ​ടി​ടി-​ടെ​ലി​വി​ഷ​ൻ കാ​ഴ്ച​ക​ളി​ൽ ഒ​ന്നാ​ണ്. തെ​ലു​ങ്ക്, മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ പ​തി​പ്പു​ക​ളു​ടെ പ്രൊ​മോ​ക​ളും പു​തി​യ വി​ശേ​ഷ​ങ്ങ​ളും പ്രേ​ക്ഷ​ക​ർ​ക്കാ​യി ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. സെപ്റ്റംബർ ആറു മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ കാണാം.

Movies

ബിഗ് ബി ഒരിക്കൽ ഐഎഫ്എസ് ഓഫീസറാകാൻ ആഗ്രഹിച്ചു; ഓർമകൾ പങ്കുവച്ച് ബച്ചൻ

അഭിനയലോകത്തേക്ക് എത്തുന്നതിനു മുൻപ് ഐ​എ​ഫ്എ​സ് (ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വീ​സ്) ഓ​ഫീ​സ​റാ​കാ​ൻ ആ​ഗ്ര​ഹിച്ചിരുന്നതായി ഇന്ത്യൻ ചലച്ചിത്രലോകത്തെ ബി​ഗ് ബി ​അ​മി​താ​ഭ് ബ​ച്ച​ൻ. കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി 18-ന്‍റെ ​പു​തി​യ എ​പ്പി​സോ​ഡി​ൽ മ​ത്സ​രാ​ർ​ഥി​യാ​യ പ്ര​ഗ​തി ക​ൽ​പേ​ക്ക​റു​മാ​യി സം​സാ​രി​ക്കു​മ്പോ​ഴാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ഓ​ർമ​ക​ൾ പ​ങ്കു​വ​ച്ച​ത്.

ഐ​എ​ഫ്എ​സ് ഓ​ഫീ​സ​റാ​കു​ക എ​ന്ന​താ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ത്സ​രാ​ർ​ഥി പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ബി​ഗ് ബി ​തന്‍റെ മ​നസി​ലും പണ്ട് ഇങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ഐ​എ​ഫ്എ​സ് നല്ല മേ​ഖ​ല​യാ​ണെ​ന്നും എ​ന്നാ​ൽ അ​ന്നു ത​നി​ക്ക് അ​തി​നെ​ക്കു​റി​ച്ച് വ​ലി​യ വി​വ​ര​മൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ ആ ​ശ്ര​മം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നുവെന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ കോള​ജ് ​കാ​ല​ത്തെയും പ​രീ​ക്ഷാത്തോൽ​വി​യെ​യും കു​റി​ച്ചു​ള്ള ര​സ​ക​ര​മാ​യ അ​നു​ഭ​വ​വും ബ​ച്ച​ൻ പ​ങ്കുവ​ച്ചു. ബി​രു​ദം നേ​ടേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് പി​താ​വ് ഹ​രി​വം​ശ​റാ​യ് ബ​ച്ച​ൻ എ​പ്പോ​ഴും പ​റ​യു​മാ​യി​രു​ന്നു. സ​യ​ൻ​സ് വി​ഷ​യ​മെ​ടു​ത്ത ത​നി​ക്ക് ആ​ദ്യ​ത്തെ ല​ക്ച​റി​ൽ ത​ന്നെ വി​ഷ​യം മാ​റാൻ തോന്നിയെന്നും സൂപ്പർതാരം കൂ​ട്ടി​ച്ചേ​ർ​ത്തു.

Movies

രജനികാന്തിനൊപ്പം നൃത്തം ചെയ്യാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഷംന കാസിം

ഒ​രു സൂ​പ്പ​ർ​ഹീ​റോ​യ്ക്കൊ​പ്പം നൃ​ത്തം ചെ​യ്യാ​നാ​കു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ലെ​ന്ന് ന​ടി ഷം​ന കാ​സിം. നെ​ൽ​സ​ൺ സം​വി​ധാ​നം ചെ​യ്യു​ന്ന ര​ജ​നി​കാ​ന്ത് ചി​ത്രം 'ജ​യി​ല​ർ 2'-ലെ '​അ​ലാ ബോ​ലെ​ലോ' എ​ന്ന ഗാ​ന​രം​ഗ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തിനു പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു താ​രം. ചി​ത്ര​ത്തി​ലെ ഗാ​ന​ത്തി​നു മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് പ്രേ​ക്ഷ​ക​രി​ൽ നി​ന്നു ല​ഭി​ക്കു​ന്ന​ത്.

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ​തി​ന് സം​വി​ധാ​യ​ക​ൻ നെ​ൽ​സ​ന് ഷം​ന ന​ന്ദി അ​റി​യി​ച്ചു. ചെ​റു​പ്പം മു​ത​ലേ നൃ​ത്തം ത​ന്നെ​യാ​ണ് തന്‍റെ ലോ​ക​മെ​ന്നും ഡാ​ൻ​സ് ടീ​ച്ച​ർ ആ​ക​ണ​മെ​ന്ന​താ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മെ​ന്നും താ​രം കു​റി​ച്ചു. ഇ​ന്ന് ദു​ബാ​യി​ൽ ആ ​സ്വ​പ്നം യാ​ഥാ​ർഥ്യ​മാ​ക്കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ഒ​രു സൂ​പ്പ​ർ ​ഹീ​റോ​യ്ക്കൊ​പ്പം പെ​ർ​ഫോം ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ലും ര​ജ​നി​കാ​ന്ത് സാ​റിന്‍റെ ചി​ത്ര​ത്തി​ൽ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് ഷം​ന വ്യ​ക്ത​മാ​ക്കി.

അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ സം​ഗീ​ത​സം​വി​ധാ​നം നി​ർവ​ഹി​ച്ച 'അ​ലാ ബോ​ലെ​ലോ' എ​ന്ന ഗാ​നം ഇ​തി​നോ​ട​കം യൂ​ട്യൂ​ബി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വ്യൂ​സ് നേ​ടി​യി​ട്ടു​ണ്ട്. കേ​ര​ള​ത്ത​നി​മ​യു​ള്ള ക​സ​വ് സാ​രി ധ​രി​ച്ചാ​ണ് ഷം​ന ഗാ​ന​രം​ഗ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. നെ​ൽ​സ​ൺ സം​വി​ധാ​നം ചെ​യ്യു​ന്ന ​ചി​ത്രം ഒ​ക്ടോ​ബ​ർ 15-ന് ​തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും.

 

Movies

ജി.വി. പ്രകാശിന്‍റെ 'നിഞ്ച' ചിത്രീകരണത്തിനു തുടക്കം; നായയും സുപ്രധാന കഥാപാത്രം

തമിഴകത്തിന്‍റെ പ്രിയ നാ‍യകനും സംഗീത സംവിധായകനുമായ ജി.​വി. പ്ര​കാ​ശിന്‍റെ പു​തി​യ ത​മി​ഴ് ചി​ത്രം 'നി​ഞ്ച'​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. പൂ​ജാ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് സി​നി​മ​യു​ടെ ഷൂട്ടിംഗിനു തുടക്കമായത്. നേ​ര​ത്തെ ന​ട​ൻ ഭ​ര​ത് പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തെ​ങ്കി​ലും, പി​ന്നീ​ട് പ്ര​കാ​ശ് നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. 'ഹാ​പ്പി രാ​ജ്' എ​ന്ന ചി​ത്ര​ത്തി​നുശേ​ഷം പ്രാ​ർ​ഥ​ന നാ​ഥ​ൻ വീ​ണ്ടും ജി.​വി. പ്ര​കാ​ശിന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ​ചി​ത്ര​ത്തി​നു​ണ്ട്.

മു​രു​ഗു സം​വി​ധാ​നം ചെ​യ്യു​ന്ന ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാണം സോ​ൾ​ജി​യേ​ഴ്സ് ഫാ​ക്ട​റി​യു​ടെ​യും ലേ​ൺ ആ​ൻ​ഡ് ടീ​ച്ച് പ്രൊ​ഡ​ക്ഷ​ൻ​സിന്‍റെ​യും ബാ​ന​റി​ൽ കെ.​എ​സ്. സി​നി​ഷ്, എ​സ്. സാ​യ് ദേ​വാ​ന​ന്ദ് എ​ന്നി​വ​ർ ചേ​ർ​ന്നു നിർവഹിക്കുന്നു. ജി.​വി. പ്ര​കാ​ശ് നാ​യ​ക​നാ​യി മാ​റി​യ​തോ​ടെ സം​ഗീ​ത സം​വി​ധാ​യ​കന്‍റെ ചു​മ​ത​ല ഷാ​ൻ റോ​ൾ​ഡ​ന് കൈ​മാ​റി. ഒ​രു നാ​യ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യ​മെ​ന്നാ​ണ് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന.

ഹ​രീ​ഷ് ക​ണ്ണ​ൻ ഛായാ​ഗ്ര​ഹ​ണ​വും ഗ​ണേ​ഷ് ശി​വ എ​ഡി​റ്റിം​ഗും നി​ർ​വഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് ഗോ​പി ആ​ന​ന്ദാ​ണ് ക​ലാ​സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ നാലിനു ​റി​ലീ​സ് ചെ​യ്യു​ന്ന 'ഇ​മ്മോ​ർ​ട്ട​ൽ' ആ​ണ് ജി.​വി. പ്ര​കാ​ശിന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള അ​ടു​ത്ത ചി​ത്രം. ഇ​തു​കൂ​ടാ​തെ വെ​ക്കൈ, മെ​ന്‍റ​ൽ മ​നസി​ൽ, കാ​ത​ലി​ക്ക യാ​രു​മി​ല്ലൈ തു​ട​ങ്ങി​യ നി​ര​വ​ധി പ്രോ​ജ​ക്ടു​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റേതാ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ട്.

Movies

ആലിയ ഭട്ടിന്‍റെ 'ഡോണ്ട് ബി ഷൈ' പ്രേക്ഷകരിലേക്ക്

ബോ​ളി​വു​ഡ് സൂപ്പർതാ​രം ആ​ലി​യ ഭ​ട്ട് നി​ർമി​ക്കു​ന്ന പു​തി​യ ചി​ത്രം ഡോ​ണ്ട് ബി ​ഷൈയു​ടെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. സെ​പ്റ്റം​ബ​ർ 25-ന് ​പ്രൈം വീ​ഡി​യോ​യി​ലൂ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കും. യേ ​ജ​വാ​നി ഹേ ​ദീ​വാ​നി, ബ്ര​ഹ്മാ​സ്ത്ര തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ സ​ഹ​സം​വി​ധാ​യി​ക​യാ​യി പ്ര​വ​ർ​ത്തി​ച്ച ശ്രീ​തി മു​ഖ​ർ​ജി​യാ​ണ് ​റൊ​മാന്‍റി​ക് കോ​മ​ഡി ചി​ത്രത്തിന്‍റെ ര​ചനയും സം​വി​ധാ​നവും നിർവഹിച്ചത്.

ആ​ലി​യ ഭ​ട്ടും സ​ഹോ​ദ​രി ഷ​ഹീ​ൻ ഭ​ട്ടും ചേ​ർ​ന്നു​ള്ള എ​റ്റേ​ണ​ൽ സ​ൺ​ഷൈ​ൻ പ്രൊ​ഡ​ക്ഷ​ൻ​സിന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. ഗ്രീ​ഷ്മ ഷാ, ​വി​കേ​ഷ് ഭൂ​ട്ടാ​നി എ​ന്നി​വ​ർ സ​ഹ​നി​ർമാതാ​ക്ക​ളാകും. ആ​രു​ഷി ബ​ജാ​ജ്, അ​ൻ​ഷ് ദുഗ​ൽ, ബി​യാ​ങ്ക അ​റോ​റ, പി​യൂ​ഷ് ഖാ​തി എ​ന്നീ പു​തു​മു​ഖ​ങ്ങ​ളാ​ണു പ്ര​ധാ​ന വേ​ഷ​ങ്ങൾ കൈകാര്യം ചെയ്യുന്നത്. കു​നാ​ൽ റോ​യ് ക​പു​ർ, അ​നു​രാ​ഗ് ബ​സു, നേ​ഹ ധൂ​പി​യ, അ​ഞ്ചു അ​ൽ​വ നാ​യി​ക് എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

യൗ​വ​ന​കാ​ല​ത്തെ പ്ര​ണ​യം, സൗ​ഹൃ​ദം, ഹൃ​ദ​യ​വേ​ദ​ന​ക​ൾ, സ്വ​പ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം പ്ര​മേ​യ​മാ​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ഡാ​ർ​ലിം​ഗ്സ്, പോ​ച്ച​ർ, ജി​ഗ്ര എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം എ​റ്റേ​ണ​ൽ സ​ൺ​ഷൈ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ​ചി​ത്രം ത​ങ്ങ​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണെ​ന്ന് ആ​ലി​യ​യും ഷ​ഹീ​നും പ്ര​തി​ക​രി​ച്ചു. ഹി​ന്ദിയിലൊരുങ്ങുന്ന ​ചി​ത്രം ഇം​ഗ്ലീ​ഷ് സ​ബ്‌​ടൈ​റ്റി​ലു​ക​ളോ​ടെ 240-ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കും.

 

Movies

ബോ​ക്സ് ഓ​ഫീ​സ് വി​റ​പ്പി​ക്കാ​ൻ യാ​ഷ്; 20 കോ​ടി പി​ന്നി​ട്ട് ടോ​ക്സി​ക് അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ്

പാ​ൻ ഇ​ന്ത്യ​ൻ താ​രം യാ​ഷ് വീ​ണ്ടും ബോ​ക്സ്ഓ​ഫീ​സ് കീ​ഴ​ട​ക്കാ​നൊ​രു​ങ്ങു​ന്നു. കെ​ജി​എ​ഫ് സൃ​ഷ്ടി​ച്ച ആ​ഗോ​ള​ത​രം​ഗ​ത്തി​നു​ശേ​ഷം റോ​ക്കിം​ഗ് സ്റ്റാ​റി​ന്‍റെ ടോ​ക്സി​ക്: എ ​ഫെ​യ​റി ടെ​യി​ൽ ഫോ​ർ ഗ്രോ​ൺ-​അ​പ്സി​ന്‍റെ അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗി​ൽ വ​ൻ കു​തി​പ്പ്. അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ് ഇ​തു​വ​രെ 20 കോ​ടി രൂ​പ പി​ന്നി​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ബു​ക്കിം​ഗ് ആ​രം​ഭി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം രാ​ജ്യ​ത്തു​ട​നീ​ളം റി​ക്കാ​ർ​ഡ് ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യാ​ണു രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ആ​ദ്യ​ദി​ന അ​ഡ്വാ​ൻ​സ് ബു​ക്കി​ങ്ങി​ൽ മാ​ത്രം മൂന്നു ല​ക്ഷ​ത്തി​ലേറെ ടി​ക്ക​റ്റു​ക​ൾ വി​റ്റ​ഴി​ഞ്ഞ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. യാ​ഷി​ന്‍റെ സാ​ന്നി​ധ്യം കൊ​ണ്ട് ക​ർ​ണാ​ട​ക​യി​ലാ​ണ് ബു​ക്കിം​ഗി​ൽ ഏ​റ്റ​വും വ​ലി​യ മു​ന്നേ​റ്റം. ഹി​ന്ദി പ​തി​പ്പി​ലും പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ് ആ​ണു ന​ട​ക്കു​ന്ന​ത്. വ​ട​ക്കേ അ​മേ​രി​ക്ക​ൻ മാ​ർ​ക്ക​റ്റി​ലും ചി​ത്ര​ത്തി​നു മി​ക​ച്ച വ​ര​വേ​ൽ​പ്പ് ല​ഭി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ത​ന്നെ അ​പൂ​ർ​വ​മാ​യി കാ​ണു​ന്ന മാ​സ്-​ക്ലാ​സ് കോ​മ്പോ ആ​യ യാ​ഷ്-​ഗീ​തു മോ​ഹ​ൻ​ദാ​സ് കൂ​ട്ടു​കെ​ട്ട് തി​യ​റ്റ​റു​ക​ളി​ൽ വ​ന്പ​ൻ പൂ​ര​മാ​കു​മെ​ന്നാ​ണ് ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം, ചി​ത്ര​ത്തി​ന്‍റെ മ​ല​യാ​ളം പ​തി​പ്പി​നും മി​ക​ച്ച ബു​ക്കിം​ഗ് രേഖപ്പെടുത്തുന്നുണ്ട്. യാ​ഷി​നൊ​പ്പം ന​യ​ൻ​താ​ര, കി​യാ​ര അ​ദ്വാ​നി, ഹു​മ ഖു​റേ​ഷി, താ​രാ സു​താ​രി​യ, രു​ക്മി​ണി വ​സ​ന്ത് എ​ന്നി​വ​രും പ്ര​ധാ​ന കഥാപാത്രങ്ങളായി വെള്ളിത്തിരയിൽ എത്തുന്നുണ്ട്. ഗോവ പശ്ചാത്തലമായുള്ള പീരിയഡ് ഗ്യാംഗ്സ്റ്റർ ആദ്യ ദിനംതന്നെ 100 കോടി പിന്നിടുമെന്നാണ് വിലയിരുത്തൽ.

Movies

പുതിയ ചിത്രം 'ഹായ്'യെ വർഷങ്ങൾക്കു മുൻപുള്ള ധനുഷ് ചിത്രത്തോട് ഉപമിച്ച് നയൻസ്

ലേഡി സൂപ്പർസ്റ്റാർ ന​യ​ൻ​താ​ര​യും ക​വി​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന പു​തി​യ ചി​ത്ര​മാ​ണ് "ഹാ​യ്'. വി​ഷ്ണു ഇ​ട​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ​റൊ​മാന്‍റി​ക് കോ​മ​ഡി ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോൾ, ചിത്രത്തെക്കുറിച്ച് നയൻതാര പങ്കുവച്ച വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ധ​നു​ഷി​നൊ​പ്പം അ​ഭി​ന​യി​ച്ച ഹി​റ്റ് ചി​ത്രം 'യാ​ര​ടി നീ ​മോ​ഹി​നി'​യു​മാ​യി പുതിയ ചിത്രത്തെ താ​ര​ത​മ്യം ചെ​യ്തി​രി​ക്കു​ക​യാ​ണ് ന​യ​ൻ​താ​ര. ഒരു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇക്കാര്യങ്ങൾ സംസാരിച്ചത്. വ​ള​രെ മ​നോ​ഹ​ര​മാ​യ ഒ​രു പ്ര​ണ​യ​ക​ഥ​യാ​ണ് ഹാ​യ് എ​ന്ന് ന​യ​ൻ​താ​ര പ​റ​ഞ്ഞു. യാ​ര​ടി നീ ​മോ​ഹി​നി പോ​ലൊ​രു സി​നി​മ ക​ണ്ടി​ട്ട് കു​റെ നാ​ളു​ക​ളാ​യി. അ​തിന്‍റെ കു​റ​ച്ചു​കൂ​ടി മോ​ഡേ​ണാ​യ, ചെ​റി​യൊ​രു പ​തി​പ്പാ​ണ് ​സി​നി​മ​യെ​ന്ന് പ​റ​യാം. യാ​ര​ടി നീ ​മോ​ഹി​നി​യി​ൽ വ​ലി​യൊ​രു കു​ടും​ബ​വും നി​ര​വ​ധി​യാ​ളു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ലും ന​ല്ലൊ​രു കു​ടും​ബ പ​ശ്ചാ​ത്ത​ല​മു​ണ്ട്, എ​ന്നാ​ൽ കൂ​ടു​ത​ൽ കോം​പാ​ക്റ്റാ​യ ഒ​രു ബജ​റ്റ് ഫ്ര​ണ്ട്‌​ലി കു​ടും​ബ​മാ​ണെ​ന്ന് ന​യ​ൻ​താ​ര പറഞ്ഞു.

ഓ​ഗ​സ്റ്റ് 28-ന് ആ​ണ് ചി​ത്രം തി​യറ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. പ്ര​ണ​യ​ത്തി​ലും വി​വാ​ഹാ​ലോ​ച​ന​ക​ളി​ലും തു​ട​ർ​ച്ച​യാ​യി തി​രി​ച്ച​ടി​ക​ൾ നേ​രി​ടു​ന്ന യു​വാ​വി​ലൂ​ടെ​യാ​ണു ചി​ത്ര​ത്തി​ന്‍റെ ക​ഥ പു​രോ​ഗ​മി​ക്കു​ന്ന​ത്. ന​യ​ൻ​താ​ര​യ്ക്കും ക​വി​നും പു​റ​മെ ഭാ​ഗ്യ​രാ​ജ്, പ്ര​ഭു, രാ​ധി​ക ശ​ര​ത്കു​മാ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്.

Movies

'നല്ലോണം ക​ണ്ടോ​ണം'; തമിഴ്-ഹിന്ദി ഹിറ്റ്സ് ഒ​ടി​ടി​യി​ൽ

ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കു മാ​റ്റു​കൂ​ട്ടാ​ൻ തി​യ​റ്റ​റു​ക​ൾ​ക്കു പി​ന്നാ​ലെ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ വ​ൻ​നി​രതന്നെ എ​ത്തു​ന്നു. ത​മി​ഴ്, ഹി​ന്ദി ഭാ​ഷ​ക​ളി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​മേ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് വി​വി​ധ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലാ​യി പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്.

ജ​ന​നാ​യ​ക​ൻ
ത​മി​ഴ​ക​ത്തിന്‍റെ മുഖ്യമന്ത്രി ജോസഫ് വി​ജ​യ് പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന പൊ​ളി​റ്റി​ക്ക​ൽ ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​ണ് ജ​ന​നാ​യ​ക​ൻ. വി​ജ​യ്‌​യു​ടെ ക​രി​യ​റി​ലെ അ​വ​സാ​ന ചി​ത്ര​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ​ചി​ത്രം സീ5 (ZEE5) ​വ​ഴി​യാ​ണ് സ്ട്രീം ​ചെ​യ്യു​ന്ന​ത്. കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണയാണ് ചിത്രം നിർമിച്ചത്. അ​നി​രു​ദ്ധ് ര​വി​ച​ന്ദറാണ് സം​ഗീ​തം. ജൂ​ലൈ 23-ന് ​ആണ് ചിത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യത്. ബോ​ബി ഡി​യോ​ൾ, പൂ​ജ ഹെ​ഗ്‌​ഡെ, മ​മി​ത ബൈ​ജു, പ്ര​കാ​ശ് രാ​ജ്, പ്രി​യാ​മ​ണി, ന​രേ​ൻ, ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ തു​ട​ങ്ങി വ​മ്പ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്നു.

വെ​ൽ​ക്കം ടു ​ദി ജം​ഗി​ൾ
അ​ക്ഷ​യ് കു​മാ​ർ, സു​നി​ൽ ഷെ​ട്ടി, അ​ർ​ഷാ​ദ് വാ​ർ​സി, ജാ​ക്വ​ലി​ൻ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ബോ​ളി​വു​ഡ് കോ​മ​ഡി-​ആ​ക്ഷ​ൻ ചി​ത്ര​മാ​ണ് വെ​ൽ​ക്കം ടു ​ദി ജം​ഗി​ൾ. അ​നാ​വ​ശ്യ​മാ​യി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ചി​ല വ്യ​ക്തി​ക​ൾ ഒ​രു കാ​ടിന്‍റെ ശാ​ന്ത​ത ത​ക​ർ​ക്കു​ന്ന​തും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ജി​യോ​ഹോ​ട്ട്‌​സ്റ്റാ​റി​ലൂ​ടെ (JioHotstar) ചി​ത്രം കാ​ണാം.

പ്യാ​ർ പ്രേ​മ ക​ല്യാ​ണം
ഇ​ള​ൻ, സാ​ൻ​വി മേ​ഘ്ന എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ തി​ള​ങ്ങു​ന്ന ത​മി​ഴ് റൊ​മാ​ന്‍റിക് കോ​മ​ഡി ചി​ത്ര​മാ​ണ് പ്യാ​ർ പ്രേ​മ ക​ല്യാ​ണം. വി​വാ​ഹ​ശേ​ഷം ഭാ​ര്യ​യു​ടെ വീ​ട്ടി​ൽ താ​മ​സം തു​ട​ങ്ങു​ന്ന ന​വ​ദ​മ്പ​തി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളും സാം​സ്കാ​രി​ക വൈ​രു​ധ്യ​ങ്ങ​ളു​മാ​ണ് ചി​ത്രം ഹാസ്യത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്രം നെ​റ്റ്‌​ഫ്ലി​ക്സി​ൽ ല​ഭ്യ​മാ​ണ്.

ഡാ​ർ​ക്ക്
ര​ഹ​സ്യ​ങ്ങ​ളും ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളും നി​റ​ഞ്ഞ ത​മി​ഴ് സൈ​ക്കോ​ള​ജി​ക്ക​ൽ ഹൊ​റ​ർ ത്രി​ല്ല​റാ​യ ഡാ​ർ​ക്ക് ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ​യി​ലാ​ണ് എ​ത്തി​യ​ത്. ചി​ല സ​ത്യ​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി പു​റ​ത്തു​വ​രു​മ്പോ​ൾ ക​ഥാ​പാ​ത്ര​ങ്ങ​ൾ നേ​രി​ടു​ന്ന ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളെ​യും ഭ​യ​ത്തെ​യു​മാ​ണ് ചി​ത്രം ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്.

ചെ​ന്നൈ ലൗ ​സ്റ്റോ​റി
ശ്രീ ​ഗൗ​രി പ്രി​യ റെ​ഡ്ഡി, കി​ര​ൺ അ​ബ്ബ​വ​രം, ആ​ദി​ത് അ​രു​ൺ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കി​യ റൊ​മാ​ന്‍റി​ക് ഡ്രാ​മ ചി​ത്ര​മാ​ണ് ചെ​ന്നൈ ലൗ ​സ്റ്റോ​റി. ആ​ദ്യ പ്ര​ണ​യ​ത്തിന്‍റെ ത​ക​ർ​ച്ച​യും, അ​ത് എ​ങ്ങ​നെ കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​യ മ​റ്റൊ​രു ബ​ന്ധ​ത്തി​ലേ​ക്ക് വ​ഴി​തു​റ​ക്കു​ന്നു​വെ​ന്നും ചി​ത്രം സം​സാ​രി​ക്കു​ന്നു. സോ​ണി​ലി​വി​ലൂ​ടെ (SonyLIV) ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് ആ​സ്വ​ദി​ക്കാം.

ദി ​ഗ്രേ​റ്റ് ഗ്രാൻഡ് സൂ​പ്പ​ർ​ഹീ​റോ
ജാ​ക്കി ഷ്രോ​ഫ്, പ്ര​തീ​ക ബ​ബ്ബ​ർ, ഭാ​ഗ്യ​ശ്രീ എ​ന്നി​വ​ർ അ​ഭി​ന​യി​ച്ച ഫാന്‍റ​സി കോ​മ​ഡി ചി​ത്ര​മാ​ണ് ദി ​ഗ്രേ​റ്റ് ഗ്രാ​ൻ‌ഡ് സൂ​പ്പ​ർ​ഹീ​റോ. അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽനിന്നു ലോ​ക​ത്തെ ര​ക്ഷി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട പ്ര​ത്യേ​ക ക​ഴി​വു​ക​ളു​ള്ള ആ​ളാ​ണ് ത​ന്‍റെ മു​ത്ത​ശ​ൻ എ​ന്നു വി​ശ്വ​സി​ക്കു​ന്ന ഒ​രു കു​ട്ടി​യു​ടെ ക​ഥ പ​റ​യു​ന്ന ​ചി​ത്രം സീ5-​ൽ ല​ഭ്യ​മാ​ണ്.

Movies

50 രൂപ ദിവസക്കൂലിയിൽ ചായ കൊടുത്തിരുന്ന പയ്യൻ; ഇന്ന് 4,000 കോ​ടി​ പ്രോ​ജ​ക്റ്റി​ന്‍റെ നി​ർമാ​താ​വ്, കല്ലും മുള്ളും ചവട്ടിക്കയറിയ യാഷിന്‍റെ ജീവിതകഥ

ബസ് കണ്ടക്ടറായ ശിവാജി റാവുവിൽനിന്നു ലോകമറിയുന്ന സൂപ്പർതാരമായി മാറിയ രജനികാന്തിന്‍റെ ജീവിതകഥ എല്ലാവർക്കും അറിയാം. കഠിനാദ്ധ്വാനത്തിലൂടെ ഓരോ പടവുകളും വെട്ടിപ്പിടിച്ച് തന്‍റെ താരസിംഹാസനം ഉറപ്പിച്ച തലൈവർ പുതുതലമുറയ്ക്കും മഹാമാതൃകയാണ്. എന്നാൽ, ബസ് ഡ്രൈവറുടെ മകനായി ജനിച്ച് ഇന്ത്യൻ സിനിമാവ്യവസായത്തിൽ സൂപ്പർ സ്റ്റാർ ആയി ഉദിച്ചുയർന്ന യാഷിന്‍റെ കഥ അവിശ്വസനീയമാണ്. വെറും 300 രൂ​പ​യു​മാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​ത്തി​രി​ച്ച, പ​തി​നാ​റു​കാ​ര​ൻ പയ്യൻ വർഷ​ങ്ങ​ൾ​ക്കി​പ്പു​റം ഇ​ന്ത്യ​ൻ സി​നി​മ ഭ​രി​ക്കു​ന്ന സൂ​പ്പ​ർ​സ്റ്റാ​റാ​യി മാ​റു​ന്ന​ത് സി​നി​മ​യേ​ക്കാ​ൾ വ​ലി​യ കഥയാണ്. കെ​ജി​എ​ഫ് എ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള സി​നി​മാ​പ്രേ​മി​ക​ളു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന റോ​ക്കി ഭാ​യ് അ​ഥ​വാ യാ​ഷിന്‍റെ ജീ​വി​തക​ഥ​ സംഭവബഹുലമാണ്.

സി​നി​മ എ​ന്ന മോ​ഹം നെഞ്ചിലേറ്റി ബംഗളൂരുവിലേക്കു വണ്ടി ക​യ​റി​യ യാഷ് തു​ട​ക്ക​കാ​ല​ത്ത് നാ​ട​ക സമിതികളിൽ ബാ​ക്ക്സ്റ്റേ​ജ് ജീ​വ​ന​ക്കാ​ര​നാ​യി ജോലി ചെയ്തിരുന്നു. ദി​വ​സക്കൂലിയായി 50 രൂ​പ മാ​ത്രം ല​ഭി​ച്ചി​രു​ന്ന ആ ​നാ​ളു​ക​ളി​ൽ ന​ട​ന്മാ​ർ​ക്കും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ചാ​യ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന ജോ​ലി​യും അ​ദ്ദേ​ഹം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് സ​ഹ​സം​വി​ധാ​യ​ക​നാ​യി ജോ​ലി ചെ​യ്യു​ക​യും പിന്നീട്, ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ളി​ലൂ​ടെ അ​ഭി​ന​യ​രംഗത്തേക്കു ചു​വ​ടുവയ്​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ച്ച​യാ​യ പ്ര​യ​ത്ന​ത്തി​ലൂ​ടെ ക​ന്ന​ഡ സി​നി​മ​യി​ലെ മു​ൻ​നി​ര നാ​യ​ക​നാ​യി ഉ​യ​ർ​ന്ന യാഷി​ന്‍റെ ക​രി​യ​ർ മാ​റ്റി​മ​റി​ച്ച​ത് കെ​ജി​എ​ഫ് എ​ന്ന പാ​ൻ-​ഇ​ന്ത്യ​ൻ ചി​ത്ര​മാ​ണ്. ബോ​ക്സ് ഓ​ഫീ​സി​ൽ ആ​യി​രം കോ​ടി​യി​ലേ​റെ ക​ള​ക്ഷ​ൻ വാ​രിക്കൂട്ടിയ ​ചി​ത്രം യാ​ഷി​നെ തെ​ന്നി​ന്ത്യ​ൻ അ​തി​ർ​ത്തി​ക​ൾ ക​ട​ന്ന് ഇ​ന്ത്യ​യി​ലെ ത​ന്നെ സൂ​പ്പ​ർ​സ്റ്റാ​റു​ക​ളി​ൽ ഒ​രാ​ളാ​ക്കി മാ​റ്റി.

ഇ​പ്പോ​ൾ തന്‍റെ ക​രി​യ​റി​ലെ ബ്രഹ്മാണ്ഡ പ്രോ​ജ​ക്റ്റി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ക​യാ​ണ് യാഷ്. നി​തീ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന രാ​മാ​യ​ണ എ​ന്ന വ​മ്പ​ൻ ദൃ​ശ്യ​വി​രു​ന്നി​ൽ രാ​വ​ണ​നാ​യി വേ​ഷ​മി​ടു​ന്ന​ത് യാ​ഷ് ആ​ണ്. അ​ഭി​ന​യത്തിനു പു​റ​മെ ചിത്രത്തിന്‍റെ നിർമാണ പങ്കാളികൂടിയാണ് യാഷ്. ന​മി​ത് മ​ൽ​ഹോ​ത്ര​യ്‌​ക്കൊ​പ്പം ഏ​ക​ദേ​ശം 4,000 കോ​ടി രൂ​പ ചെലവുവരുന്ന ചിത്രത്തിൽ യാഷിന്‍റെ നി​ർ​മാണസം​രം​ഭ​മാ​യ മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സും സഹകരിക്കുന്നു.

നി​ശ്ച​യ​ദാ​ർ​ഢ്യം കൊ​ണ്ടും ക​ഠി​നാ​ദ്ധ്വാ​നം കൊ​ണ്ടും സ്വ​ന്തം സാ​മ്രാ​ജ്യം കെ​ട്ടി​പ്പ​ടു​ത്ത യാ​ഷിന്‍റെ ജീ​വി​തം ഏ​തൊ​രാൾക്കും പ്ര​ചോ​ദ​നം നൽകുന്നതാണ്.

Movies

തലൈവരുടെ ധർമൻ; രണ്ടാംഘട്ട ചിത്രീകരണത്തിനു തുടക്കം

സ്‌റ്റൈൽ മന്നൻ രജനികാന്തിന്‍റെ 173-ാമ​ത് ചി​ത്ര (ത​ലൈ​വ​ർ 173) ത്തിന്‍റെ ര​ണ്ടാംഘ​ട്ട ഷെ​ഡ്യൂ​ൾ ആ​രം​ഭി​ച്ച​താ​യി നി​ർമാ​താ​ക്ക​ൾ അ​റി​യി​ച്ചു. ചി​ത്രീ​ക​ര​ണ​ത്തിന്‍റെ പു​തി​യ വി​ശേഷ​ങ്ങ​ൾ പ​ങ്കുവ​ച്ചു​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക വീ​ഡി​യോ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

ര​ജ​നി​കാ​ന്ത് ഡോ​ക്ട​റു​ടെ വേ​ഷ​ത്തി​ലാണു ചി​ത്ര​ത്തിലെത്തുന്നത്. ദി ​ഡെ​ഡ്‌​ലി ഡോ​ക്ട​ർ- എ​ന്നാ​ണ് ചി​ത്ര​ത്തി​ൽ സൂപ്പർ സ്റ്റാറിന്‍റെ ക​ഥാ​പാ​ത്ര​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. പു​തി​യ വീ​ഡി​യോ​യി​ൽ ര​ജ​നി​കാ​ന്തിന്‍റെ സ്‌റ്റൈലിഷ് രം​ഗ​ങ്ങ​ളും സം​വി​ധാ​യ​ക​ൻ അ​ശ്വ​ത് മാ​രി​മു​ത്തു അ​ദ്ദേ​ഹ​ത്തെ മാ​സ് ലു​ക്കി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും കാ​ണാം. ക​മ​ല​ഹാ​സന്‍റെ രാ​ജ് ക​മ​ൽ ഫി​ലിം​സ് ഇന്‍റ​ർ​നാ​ഷ​ണ​ലാ​ണു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം സി​മ്രാ​ൻ ര​ജ​നി​കാ​ന്തിന്‍റെ നാ​യി​ക​യാ​യി തി​രി​ച്ചെ​ത്തു​ന്നു എ​ന്ന സ​വി​ശേ​ഷ​ത​യും ചി​ത്ര​ത്തി​നു​ണ്ട്. 2019-ൽ ​പു​റ​ത്തി​റ​ങ്ങി​യ പേ​ട്ട​യ്ക്കു ശേ​ഷ​മാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. കൂ​ടാ​തെ രാ​ശി ഖ​ന്ന​യും പ്ര​ധാ​ന കഥാപാത്രമാകുന്നു. മി​സ്കി​ൻ, രു​ക്മി​ണി വ​സ​ന്ത് എ​ന്നി​വ​രും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യേ​ക്കു​മെ​ന്നു സൂ​ച​ന​ക​ളു​ണ്ടെ​ങ്കി​ലും ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.

ഓ ​മൈ ക​ട​വു​ളേ, ഡ്രാ​ഗ​ൺ എ​ന്നീ ബോക്സ്ഓഫീസ് ഹിറ്റുകൾക്കുശേഷം അ​ശ്വ​ത് സം​വി​ധാ​നം ചെ​യ്യു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ജൂ​ൺ 25-ന് ആണ് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. നേ​ര​ത്തെ സു​ന്ദ​ർ സി ​സം​വി​ധാ​നം ചെ​യ്യാ​നി​രു​ന്ന ​പ്രോ​ജ​ക്റ്റി​ൽ പി​ന്നീ​ട് സി​ബി ച​ക്ര​വ​ർ​ത്തി​യു​ടെ പേ​രും ചർച്ച ചെയ്യപ്പെട്ടിരുന്നു. എ​ന്നാ​ൽ ഒ​ടു​വി​ൽ അ​ശ്വ​ത് മാ​രി​മു​ത്തു പ്രോ​ജ​ക്റ്റി​ന്‍റെ അ​മ​ര​ത്തേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ് സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന​ത്. അ​ൻ​പ​റി​വ് മാ​സ്റ്റേ​ഴ്സ് സാ​ഹ​സി​ക ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ കൈകാര്യം ചെയ്യുന്നു.

Movies

ആർജിവിയുടെ പോ​ലീ​സ് ക​മ്പ​നി; നായകനായി ഹ​ർ​ഷ​വ​ർധ​ൻ റാ​ണെ

വ്യത്യസ്ത ചിത്രങ്ങളുമായി ഇന്ത്യൻ ചലച്ചിത്രാസ്വാദകരെ വിസ്മയിപ്പിച്ച ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. പോ​ലീ​സ് ക​മ്പ​നി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബി ടൗൺ താരം ഹർ​ഷ​വ​ർധ​ൻ റാ​ണെ​ നായകനാകും.
It Is More Dangerous Than D Company- എ​ന്നാണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ്‌​ലൈ​ൻ. ടി-​സീ​രീ​സ് ആണ് ചിത്രത്തിന്‍റെ നിർമാണം.

മും​ബൈ അ​ധോ​ലോ​ക ച​രി​ത്ര​ത്തി​ലെ യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. തൊണ്ണൂറുകളിലും രണ്ടായിരത്തിന്‍റെ തു​ട​ക്ക​ത്തി​ലും ദാ​വൂ​ദ് ഇ​ബ്രാ​ഹി​മും ഛോട്ടാ ​രാ​ജ​നും ത​മ്മി​ലു​ണ്ടാ​യ ചേ​രി​തി​രി​വും തു​ട​ർ​ന്നു​ണ്ടാ​യ ഗ്യാംഗ് പോ​രു​ക​ളും നി​യ​ന്ത്രി​ക്കാ​നാ​യി രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക പോ​ലീ​സ് സ്ക്വാ​ഡി​ന്‍റെ ക​ഥ​യാ​ണു ചി​ത്രം പ​റ​യു​ന്ന​ത്. 1997-2004 കാലഘട്ടത്തിൽ മുന്നൂറിലേറെ ഗൂണ്ടകളെയാണ് ഏ​റ്റു​മു​ട്ട​ലു​ക​ളിലൂടെ വകവരുത്തിയത്. ഈ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സി​നി​മ പു​രോ​ഗ​മി​ക്കു​ന്ന​ത്.

മും​ബൈ​യി​ലെ പ്ര​ശ​സ്ത എ​ൻ​കൗ​ണ്ട​ർ സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​റാ​യ ദ​യാ നാ​യി​ക്കി​ന്‍റെ ജീവിതത്തിൽനിന്നുള്ള യഥാർഥ സംഭവങ്ങളാണു ചിത്രത്തിൽ. നായിക്കിന്‍റെ ജീവിതവുമായി ബന്ധമുള്ള കഥാപാത്രമായാണ് റാണെ വെള്ളിത്തിരയിലെത്തുന്നത്.

2002-ൽ ആർജിവി സം​വി​ധാ​നം ചെ​യ്ത ക​മ്പ​നി, 2004-ലെ അ​ബ് ത​ക് ഛപ്പ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളും ഇ​തേ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​യി​രു​ന്നു. മു​ൻ​പ് അ​ധോ​ലോ​ക​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടി​ൽ ക​ഥ പ​റ​ഞ്ഞ ആ​ർ​ജി​വി, ഇ​ത്ത​വ​ണ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ക​ഥ​യാ​ണ്, പോ​ലീ​സ് ക​മ്പ​നി എന്ന പേരിൽ വെള്ളിത്തിരയിലെത്തിക്കുന്നത്.

Movies

കജോളിന് പിറന്നാൾ; അജയ്‌ ദേവ്ഗണിന്‍റെ ആശംസാ കുറിപ്പ് ആഘോഷമാക്കി ആരാധകർ

ബി ടൗണിലെ താരജോഡികളാണ് കജോളും അജയ് ദേവ്ഗണും. കോടിക്കണക്കിന് ആരാധകരാണ് താരദന്പതികൾക്കുള്ളത്. ഇപ്പോൾ 52-ാം ജന്മദിനത്തിൽ കജോളിന്‍റെ ജന്മദിനത്തിൽ അ​ജ​യ് ദേ​വ്ഗ​ൺ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പങ്കുവച്ച കുറിപ്പ് ആരാധകർ ആഘോഷമാക്കുകയാണ്.

ഇ​രു​വ​രും ഒ​രു​മി​ച്ചു​ള്ള മ​നോ​ഹ​ര​മാ​യ ചി​ത്രം പ​ങ്കുവ​ച്ചു​കൊ​ണ്ട് താരം കുറിച്ചു- വ​ർ​ഷ​ങ്ങ​ളാ​യി എന്‍റെ ത​മാ​ശ​ക​ൾ ആ​സ്വ​ദി​ച്ചു കേ​ൾ​ക്കാ​ൻ ഒ​രേ​യൊ​രു പ്രേ​ക്ഷ​ക മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ, ക​ജോ​ളി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ... എ​ന്നാ​യി​രു​ന്നു അ​ജ​യ് ദേവഗണിന്‍റെ പോ​സ്റ്റ്. ത​ങ്ങ​ൾ​ക്കി​ട​യി​ലെ സൗ​ഹൃ​ദ​വും പ​ങ്കാ​ളി​ത്ത​വും വ്യ​ക്ത​മാ​ക്കു​ന്ന ​ആ​ശം​സാ​ കു​റി​പ്പ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു. താ​ര ദ​മ്പ​തി​ക​ൾ​ക്ക് ആ​ശം​സ​ക​ളു​മാ​യി നി​ര​വ​ധി പ്ര​മു​ഖ​രും ആ​രാ​ധ​ക​രും ക​മ​ന്‍റ് ബോ​ക്സി​ൽ എ​ത്തു​ന്നു​ണ്ട്.

1999-ലാ​യി​രു​ന്നു അ​ജ​യ് ദേ​വ്ഗ​ണി​ന്‍റെ​യും ക​ജോ​ളി​ന്‍റെ​യും വി​വാ​ഹം. ഹ​ൽ​ച​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ആ​രം​ഭി​ച്ച സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലേ​ക്കും വി​വാ​ഹ​ത്തി​ലേ​ക്കും വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. മൂ​ന്നു പ​തി​റ്റാ​ണ്ടോ​ള​മാ​യി ബോ​ളി​വു​ഡി​ലെ മാ​തൃ​കാ ദ​മ്പ​തി​ക​ളാ​യി ഇ​രു​വ​രും തു​ട​രു​ന്നു.

1992-ൽ ​ബേ​ഖു​ദി എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു പ്രവേശിച്ച ക​ജോ​ൾ, ദി​ൽ​വാ​ലെ ദു​ൽ​ഹ​നി​യ ലേ ​ജാ​യേം​ഗെ, ബാ​സി​ഗ​ർ, കു​ച്ച് കു​ച്ച് ഹോ​താ ഹേ, ​ഫ​നാ തു​ട​ങ്ങി​യ എ​വ​ർ​ഗ്രീ​ൻ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ മു​ൻ​നി​ര നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​യി മാ​റു​ക​യാ​യി​രു​ന്നു.

Movies

കാ​ഞ്ച​ന വീ​ണ്ടും ഭ​യ​പ്പെ​ടു​ത്താനൊരുങ്ങുന്നു: രാ​ഘ​വ ലോ​റ​ൻ​സ്-റാ​യ് ല​ക്ഷ്മി കൂട്ടുകെട്ട് വീണ്ടും?

തെ​ന്നി​ന്ത്യ​ൻ ചലച്ചിത്രാസ്വാദകരുടെ ഹോറർ-കോമഡി ബ്രാൻഡ് കാഞ്ചനയുടെ നാലാം ഭാഗത്തെക്കുറിച്ചുള്ള പുതിയ വിശേഷമാണ് കോളിവുഡിൽനിന്നു പുറത്തുവരുന്നത്. ആ​ദ്യ​ഭാ​ഗ​ത്തി​ൽ നാ​യി​ക​യാ​യെ​ത്തിയ റാ​യ് ല​ക്ഷ്മി വീ​ണ്ടും രാ​ഘ​വ ലോ​റ​ൻ​സി​നൊ​പ്പം ഒ​ന്നി​ക്കു​ന്നു എ​ന്ന റിപ്പോർട്ടുകളാണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ രാ​ഘ​വ ലോ​റ​ൻ​സി​നൊ​പ്പ​മു​ള്ള ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ചു​കൊ​ണ്ട് റാ​യ് ല​ക്ഷ്മി ത​ന്നെ​യാ​ണു ​ച​ർ​ച്ച​കൾക്കു തു​ട​ക്ക​മി​ട്ട​ത്-
വ​ള​രെ​ക്കാ​ല​ത്തി​നു​ശേ​ഷം എ​ന്‍റെ പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളെ ക​ണ്ടു​മു​ട്ടി. ഉ​ട​ൻ ത​ന്നെ ഞ​ങ്ങ​ൾ ഒ​രു​മി​ച്ചെ​ത്തും... എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് താ​രം ചി​ത്രം പ​ങ്കു​വെ​ച്ച​ത്. 2011-ൽ ​തി​യേ​റ്റ​റു​ക​ളെ ഇ​ള​ക്കി​മ​റി​ച്ച കാ​ഞ്ച​ന​യു​ടെ വ​ൻ വി​ജ​യ​ത്തി​നുശേ​ഷം വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ച്ചു​ള്ള ചി​ത്രം ക​ണ്ട​തോ​ടെ, ഇ​ത് കാ​ഞ്ച​ന 4-ലേ​ക്കു​ള്ള സൂ​ച​ന​യാ​ണെ​ന്നാ​ണ് പ്രേ​ക്ഷ​ക​രു​ടെ ഉ​റ​ച്ച നി​ഗ​മ​നം.

കാ​ഞ്ച​ന 4- പ്രീ ​പ്രൊ​ഡ​ക്ഷ​ൻ ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ‍‍യും മ​റ്റ് അ​ഭി​നേ​താ​ക്ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പ്രഖ്യാപിക്കുമെന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. റാ​യ് ല​ക്ഷ്മി ചിത്രത്തിന്‍റെ ഭാ​ഗ​മാ​കു​മോ എ​ന്നതിൽ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രുടെ പ്രഖ്യാപനം വന്നിട്ടില്ല. എ​ങ്കി​ലും, ഹൊ​റ​ർ കോ​മ​ഡി​ക​ളു​ടെ രാ​ജാ​വാ​യ രാ​ഘ​വ ലോ​റ​ൻ​സും റാ​യ് ല​ക്ഷ്മി​യും വീ​ണ്ടും കൈ​കോ​ർ​ക്കു​ന്നു​വെ​ന്ന സൂ​ച​ന തെന്നിന്ത്യൻ ചലച്ചിത്രാസ്വാദകർക്കിടയിൽ വ​ലി​യ ആവേശമായിട്ടുണ്ട്.

Movies

പ്രായത്തിൽ വലിയ കാര്യമില്ല; കവിൻ-നയൻതാര ചിത്രം ഹായ് റിലീസിന്

കവിനും നയൻതാരയും പ്രധാന വേഷങ്ങളിലെത്തുന്ന "ഹായ്' ഓഗസ്റ്റ് 14-ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം വലിയരീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ പ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള പ്രചാരണങ്ങളിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിഷ്ണു ഇടവൻ. ഗാനരചയിതാവായ വിഷ്ണു ഇടവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹായ്.

പ്രണയജോഡികളായ കവിനും നയൻതാരയും തമ്മിലുള്ള വലിയ പ്രായവ്യത്യാസം പ്രമേയമാക്കുന്നുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അത്തരം വാർത്തകൾ തെറ്റാണെന്നും, പ്രായ വ്യത്യാസം കേന്ദ്രബിന്ദുവാക്കാൻ പ്രത്യേക ഉദ്ദേശ്യമൊന്നുമില്ലെന്നും സംവിധായകൻ വ്യക്തമാക്കി:

കാസ്റ്റിംഗിലെ പരമ്പരാഗതരീതികൾ പൊളിച്ചെഴുതാനാണ് ആഗ്രഹിച്ചത്. ലളിതവും പ്രേക്ഷകർക്ക് പെട്ടെന്ന് കണക്റ്റ് ആകുന്നതുമായ കുടുംബ ചിത്രമാണിത്. ഈ കഥയിൽ ഒരു ചെറിയ റിസ്ക് ഫാക്ടർ കൊണ്ടുവരാൻ ആഗ്രഹിച്ചപ്പോഴാണ് ഈ രണ്ടു താരങ്ങളെയും ഒന്നിച്ചെത്തിക്കുക എന്ന ആശയമുദിച്ചത്.

രജനികാന്ത്, മോഹൻലാൽ, ചിരഞ്ജീവി, ബാലകൃഷ്ണ തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം പ്രായപരിധികളെ മറികടന്ന് മികച്ച കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന നയൻതാരയ്ക്കും ആ നിലവാരത്തിലുള്ള സ്വീകാര്യതയുണ്ട്. പുരുഷതാരങ്ങൾക്കു നൽകുന്ന അതേ പരിഗണനയും സ്വാതന്ത്ര്യവും എന്തുകൊണ്ട് സ്ത്രീ താരങ്ങൾക്കും നൽകിക്കൂടാ? ആ ചിന്തയാണ് ഈ കാസ്റ്റിംഗിലേക്ക് നയിച്ചത്- സംവിധായകൻ പറഞ്ഞു.

നയൻതാര-വിഗ്നേഷ് ശിവന്‍റെ റൗഡി പിക്ചേഴ്സ്, എസ്.എസ്. ലളിത് കുമാറിന്‍റെ സെവൻ സ്ക്രീൻ സ്റ്റുഡിയോ, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഭാഗ്യരാജ്, രാധിക ശരത്കുമാർ, പ്രഭു, വി.ടി.വി. ഗണേഷ്, സത്യൻ, അമൃത ശ്രീനിവാസൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

Movies

ഉ​ല​ക​നാ​യ​ക​നും അ​രു​ൺ കു​മാ​റും ഒന്നിക്കുന്നു..?

അഭ്രപാളികളിൽ അവിശ്വസനീയ കഥാപാത്രങ്ങളായി പകർന്നാടുന്ന ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ ഹാ​സന്‍റെ അ​ടു​ത്ത ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് എ​സ്.​യു. അ​രു​ൺ കു​മാ​റെന്നു സൂചന. കോളിവുഡ് മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞവർഷം പു​റ​ത്തി​റ​ങ്ങി​യ മ​ണി​ര​ത്നം ചി​ത്രം ത​ഗ് ലൈ​ഫിനുശേ​ഷം രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന തമിഴകത്തിന്‍റെ വിസ്മയതാരം വീ​ണ്ടും സി​നി​മ​യി​ൽ പൂ​ർണശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.

ക​മ​ൽഹാ​സ​ന്‍റെ നി​ർമാ​ണ​ക്ക​മ്പ​നി​യാ​യ രാ​ജ് ക​മ​ൽ ഫി​ലിം​സ് ഇന്‍റ​ർ​നാ​ഷ​ണ​ൽ ത​ന്നെ​യാ​ണ് ഈ ​പ്രോ​ജ​ക്റ്റും നി​ർ​മി​ക്കു​ക എ​ന്നാ​ണ് സൂ​ച​ന​ക​ൾ. എ​ന്നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. കെഎ​ച്ച് 237 എ​ന്ന ചി​ത്ര​മാ​യി​രു​ന്നു ക​മ​ൽ ഹാ​സ​ന്‍റേ​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സി​ജി​ഐ കാ​ര​ണം ​പ്രോ​ജ​ക്റ്റ് വൈ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ട​യി​ലാ​ണു പു​തി​യ ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

നാ​ഗ് അ​ശ്വി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ക​ൽ​ക്കി 2898 എ​ഡി എ​ന്ന ബ്ര​ഹ്മാ​ണ്ഡ സിനിമയുടെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ലാ​ണ് ക​മ​ൽഹാ​സ​ൻ. ഇ​തിനുശേ​ഷ​മാ​യി​രി​ക്കും അ​രു​ൺ കു​മാ​ർ ചി​ത്രത്തിന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ക. ഇ​തി​നു​പു​റ​മേ, നാ​ലു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കുശേ​ഷം തലൈവർ ര​ജ​നി​കാ​ന്തും ക​മ​ൽഹാ​സ​നും ഒ​ന്നി​ക്കു​ന്ന നെ​ൽ​സ​ൺ ചി​ത്രം, അ​ശ്വ​ത് മാ​രി​മു​ത്തു സം​വി​ധാ​നം ചെ​യ്യു​ന്ന ര​ജനി​കാ​ന്ത് ചി​ത്രം ധ​ർമ​ൻ എന്നീ പ്രോ​ജ​ക്റ്റിന്‍റെ നി​ർമാ​ണപങ്കാളി കൂടിയാണ് ഉലകനായകൻ.

Movies

ബോ​ക്സ്ഓ​ഫീസി​ൽ വ​ല​വി​രി​ച്ച് ചി​ല​ന്തി; മും​ബൈ​യി​ൽ സ്പൈ​ഡ​ർ​മാ​ൻ ടി​ക്ക​റ്റി​ന് 2690 രൂ​പ!

വെ​ള്ളി​ത്തി​ര​യി​ൽ അ​ത്ഭു​ത​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ളി​വു​ഡി​ന്‍റെ ആ​ക്ഷ​ൻ വി​സ്മ​യം, സി​നി​മാ​പ്രേ​മി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട സൂ​പ്പ​ർ​ഹീ​റോ സ്പൈ​ഡ​ർ​മാ​ൻ വീ​ണ്ടു​മെ​ത്തു​ന്നു! സ്പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ​ഡ് ന്യൂ ​ഡേ റി​ലീ​സി​നൊ​രു​ങ്ങു​വെ, ഇ​ന്ത്യ​യി​ലെ അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ് നി​ര​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വാ​ർ​ത്ത​യാ​യ​ത്. ചൂ​ട​പ്പം പോ​ലെ വി​റ്റ​ഴി​യു​ന്ന ടി​ക്ക​റ്റു​ക​ളു​ടെ ചാ​ർ​ജ് കേ​ട്ടാ​ൽ ആ​രും ത​ല​യി​ൽ കൈ​വ​ച്ചു​പോ​കും!

 

സി​നി​മ​യു​ടെ ആ​വേ​ശം ഒ​രു​വ​ശ​ത്ത് കൊ​ടു​ങ്കാ​റ്റാ​കു​മ്പോ​ൾ, മ​റു​പു​റ​ത്ത് സി​നി​മാ​പ്രേ​മി​ക​ളെ ഞെ​ട്ടി​ക്കു​ന്ന​ത് ടി​ക്ക​റ്റ് നി​ര​ക്കു​ക​ളാ​ണ്. ഇ​ന്ത്യ​യി​ലെ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ അ​മ്പ​ര​പ്പി​ക്കു​ന്ന തു​ക​യാ​ണ് പ്രീ​മി​യം ഷോ​ക​ൾ​ക്കാ​യി ഈ​ടാ​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ത​ല​സ്ഥാ​ന​മാ​യ മും​ബൈ​യി​ലെ ചി​ല ആ​ഡം​ബ​ര തിയറ്ററുകളിൽ (ല​ക്ഷ്വ​റി ഐ​മാ​ക്സ്, ഡ​യ​റ​ക്ടേ​ഴ്സ് ക​ട്ട്) ഒ​രു ടി​ക്ക​റ്റി​ന്‍റെ വി​ല 2,690 രൂ​പ വ​രെ​യാ​ണ്! ടാ​ക്സും മ​റ്റ് ചാ​ർ​ജു​ക​ളും ചേ​രു​മ്പോ​ൾ പി​ന്നെ​യും കൂ​ടും. ഡ​ൽ​ഹി, ബം​ഗ​ളൂ​രു ന​ഗ​ര​ങ്ങ​ളി​ലും സ​മാ​ന​മാ​യ ത​രം​ഗ​മാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ റി​ലീ​സി​നൊ​രു​ങ്ങു​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ൽ ഏ​റ്റ​വും വ​ലി​യ വ​ര​വേ​ൽ​പ്പാ​ണു സ്പൈഡർമാനു ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ബോ​ക്സ് ഓ​ഫീ​സി​ൽ ച​രി​ത്ര വി​ജ​യം നേ​ടാ​ൻ ചി​ത്ര​ത്തി​നു സാ​ധി​ക്കുമെന്നാണ് ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. സാ​ധാ​ര​ണ സ്ക്രീ​നു​ക​ളേ​ക്കാ​ൾ IMAX 3D, 4DX ഫോ​ർ​മാ​റ്റു​ക​ളി​ലു​ള്ള ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യും. ഇം​ഗ്ലീ​ഷി​നു പു​റ​മെ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ലും വ​ൻ റി​ലീ​സി​നാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

Latest News

Corehub Up